Asianet News MalayalamAsianet News Malayalam

സൗഹൃദം നടിച്ച് വീട്ടമ്മയെ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു, 10 ലക്ഷം രൂപ തട്ടിയെടുത്തു; 24 കാരൻ അറസ്റ്റിൽ

തമിഴ്നാട് സ്വദേശിയായ സജിൻ ദാസാണ് പിടിയിലായത്. പത്തനംതിട്ട കവിയൂർ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

youth arrested in Pathanamthitta for house wifes complaint
Author
First Published Aug 19, 2024, 10:37 PM IST | Last Updated Aug 19, 2024, 10:37 PM IST

പത്തനംതിട്ട: 30 കാരിയായ വീട്ടമ്മയെ സൗഹൃദം നടിച്ച് പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത 24 കാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ സജിൻ ദാസാണ് പിടിയിലായത്. പത്തനംതിട്ട കവിയൂർ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

മേസ്തിരി പണിക്കായി മൂന്ന് വർഷം മുൻപ് കവിയൂരിൽ എത്തിതാണ് കന്യാകുമാരി മാങ്കോട് സ്വദേശി സജിൻദാസ്. 30 കാരി വീട്ടമ്മയുമായി പരിചയത്തിലായി. സജിൻ ദാസ് യുവതിയെ കൂട്ടി പളനിയിലും വേളാങ്കണ്ണിയിലും പോയി. ഇവിടങ്ങളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഒപ്പം പണം തട്ടിയെടുക്കുകയും ചെയ്തെന്ന് പരാതിയുണ്ട്. അടുത്ത സുഹൃത്തായ പെൺകുട്ടിയുടെ അർബുദ ചികിത്സയ്ക്ക് സഹായിക്കണമെന്ന തരത്തിലായിരുന്നു പണം ആവശ്യപ്പെട്ടത്.

പലപ്പോഴായി 10 ലക്ഷം രൂപ കൈമാറിയെന്നും പണം തിരികെ നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. പീഡനവും ഭീഷണിയും അസഹ്യമായതോടെ യുവതി ഭർത്താവിനോട് കാര്യങ്ങൾ തുറന്നുപറഞ്ഞു. അങ്ങനെ പൊലീസിൽ പരാതി നൽകി. കവിയൂരിലെ വാടക വീട്ടിൽ നിന്നാണ് സജിൻ ദാസിനെ പിടികൂടിയത്. ഇയാളുടെ മൊബൈൽഫോണും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios