വല്ലം- പെരുമ്പാവൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച്  മയക്കുമരുന്ന് കച്ചവടം നടത്തുന്നയാളാണ് പിടിയിലായ പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൊച്ചി: 10.48 ​ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിനുമായി ബഹറുൽ ഇസ്ലാം എന്ന യുവാവ് പിടിയിലായത്. ഈസ്റ്റ് ഒക്കലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. വല്ലം- പെരുമ്പാവൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നയാളാണ് പിടിയിലായ പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചടക്കപ്പെട്ട 10.485ഗ്രാം ഹെറോയിന് അന്താരാഷ്ട്ര മാർക്കറ്റിൽ 73000 രൂപ വിലവരും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Asianet News Live