സുല്‍ത്താന്‍ബത്തേരി മുത്തങ്ങയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. മലപ്പുറം സ്വദേശിയായ മുഹമ്മദ് ജംഷീദിൽ നിന്ന് 8.05 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.
സുല്‍ത്താന്‍ബത്തേരി: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ മുത്തങ്ങയില്‍ അറസ്റ്റ് ചെയ്തു. മലപ്പുറം പാണ്ടിക്കാട് പൂക്കുന്നുമ്മല്‍ വീട്ടില്‍ പി. മുഹമ്മദ് ജംഷീദ് (30) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. 8.05ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ഇന്നലെ ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ജംഷീദ് വലയിലായത്. കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എല്‍ 54 എച്ച് 6018 നമ്പര്‍ കാര്‍ തടഞ്ഞു പരിശോധിച്ചതില്‍ ഇയാള്‍ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റില്‍ നിന്നുമാണ് പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ എം.ഡി.എം.എ കണ്ടെടുക്കുന്നത്. സബ് ഇന്‍സ്പെക്ടമാരായ ജെസ്വിന്‍ ജോയ്, കെ.എം അര്‍ഷിദ്, എ.എസ്.ഐ അശോകന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മോഹന്‍ദാസ്, സിവില്‍ പോലീസ് ഓഫീസര്‍ പ്രസാദ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.


