ബുധനാഴ്ച വൈകീട്ട് തോടന്നൂർ ജംഗ്ഷനിലാണ് സംഭവം. ബൈക്കിൽ വരുകയായിരുന്ന റിയാസിനെ സമീപവാസിയായ ഒരാൾ തടഞ്ഞ് നിർത്തി ഇരുമ്പ് വടി കൊണ്ട് അടിച്ചു. റിയാസിന്റെ കൈ ഒടിഞ്ഞു.
കോഴിക്കോട്: കോഴിക്കോട് വടകരയിൽ ബൈക്ക് തടഞ്ഞ് യുവാവിനെ ആക്രമിച്ചതായി പരാതി. കൈനാട്ടി സ്വദേശി റിയാസിന്റെ കൈ ഒടിഞ്ഞു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് തോടന്നൂർ ജംഗ്ഷനിലാണ് സംഭവം. ബൈക്കിൽ വരുകയായിരുന്ന റിയാസിനെ സമീപവാസിയായ ഒരാൾ തടഞ്ഞ് നിർത്തി ഇരുമ്പ് വടി കൊണ്ട് അടിച്ചു. റിയാസിന്റെ കൈ ഒടിഞ്ഞു. നാട്ടുകാർ ഓടിക്കൂടി റിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് വടകര പൊലീസ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

