തങ്ങളുടെ കുടുംബം ഭക്ഷണം നല്‍കുന്നതുകൊണ്ടാണ് അച്ഛന്‍ തനിക്ക് സ്ഥലം നല്‍കാത്തതെന്നാരോപിച്ച് സുധീഷ് പ്രകോപിതനായെന്നാണ് സുജന പറയുന്നത്. ഇതിന് പിന്നാലെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സംഭവ ദിവസം ജോലി കഴിഞ്ഞ് സമീപത്തെ പുഴയില്‍ കുളിക്കാന്‍ പോയ സുധീഷിന്റെ പിന്നാലെ ജിബിന്‍ കത്തിയുമായി എത്തി ഭീഷണിപ്പെടുത്തി.
മലപ്പുറം: ഒറ്റയ്ക്ക് കഴിയുന്ന അയല്‍വാസിയുടെ അച്ഛന് ഭക്ഷണം നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ച് ദമ്പതികള്‍ക്ക് വെട്ടേറ്റു. ചെറ്റിപ്പാടം പൊട്ടി പ്രതി സുധീഷിന്റെ അയല്‍വാസികളായ പുത്തന്‍വീട്ടില്‍ ജിബിനും ഭാര്യ സുജനയ്ക്കുമാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കളത്തില്‍ സുധീഷ് (31)നെ പൂക്കോട്ടുംപാടം പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. പരിക്കേറ്റ ജിബിനെയും സുജനയെയും നിലമ്പൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിബിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സുജനയുടെ നെറ്റിയില്‍ വെട്ടേറ്റത്. മുറിവിന് ഏഴ് തുന്നലുകള്‍ വേണ്ടിവന്നതായി ബന്ധുക്കള്‍ പറഞ്ഞു.
സുജനയുടെ മൊഴിപ്രകാരം, ഒറ്റയ്ക്ക് കഴിയുന്ന സുധീഷിന്റെ അച്ഛന്‍ അപ്പുണ്ണിക്ക് ഓണത്തോടനുബന്ധിച്ച് ഭക്ഷണം നല്‍കിയതാണ് തര്‍ക്കത്തിന് തുടക്കമായത്. സുധീഷിന്റെ കുടുംബം മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. അച്ഛന് ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും അയല്‍വാസികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായാണ് പറയുന്നത്. തങ്ങളുടെ കുടുംബം ഭക്ഷണം നല്‍കുന്നതുകൊണ്ടാണ് അച്ഛന്‍ തനിക്ക് സ്ഥലം നല്‍കാത്തതെന്നാരോപിച്ച് സുധീഷ് പ്രകോപിതനായെന്നാണ് സുജന പറയുന്നത്. ഇതിന് പിന്നാലെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സംഭവ ദിവസം ജോലി കഴിഞ്ഞ് സമീപത്തെ പുഴയില്‍ കുളിക്കാന്‍ പോയ സുധീഷിന്റെ പിന്നാലെ ജിബിന്‍ കത്തിയുമായി എത്തി ഭീഷണിപ്പെടുത്തിയെന്നും പിന്നീട് വീട്ടിലെത്തി അസഭ്യം പറഞ്ഞെന്നുമാണ് സുധീഷിന്റെ ഭാഗത്തുനിന്നുള്ള ആരോപണം.
ഇതിനെ തുടര്‍ന്ന് ക്ഷുഭിതനായ സുധീഷ് കൈയിലുണ്ടായിരുന്ന കൈക്കോട്ടും കോടാലിയും ഉപയോഗിച്ച് ജിബിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ജിബിന് തലയിലും കൈയിലും പരിക്കേറ്റു. ജിബിനെ പിടിച്ചുമാറ്റുന്നതിനിടെ സുജനയ്ക്കും പരിക്കേല്‍ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ഇരു ഭാഗത്തുനിന്നുമുള്ള ആരോപണങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. സ്ഥലത്ത് പൊലീസ് എത്തി വിവരങ്ങള്‍ ശേഖരിക്കുകയും സംഭവത്തിന് പിന്നിലെ തര്‍ക്കത്തിന്റെ സാഹചര്യം അന്വേഷിക്കുകയും ചെയ്തു. സുധീഷിനെ കസ്റ്റഡിയിലെടുത്ത പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.


