ഇന്നലെ രാത്രിയുണ്ടായ തർക്കത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനു എന്ന യുവാവാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്.  

തിരുനെല്ലി: വയനാട് തിരുനെല്ലിയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടയിൽ മർദനമേറ്റ യുവാവ് മരിച്ചു. തിരുനെല്ലി കാളാംങ്കോട് കൊളനിയിലെ ബിനു ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയുണ്ടായ തർക്കത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനു കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരിക്കേറ്റ ബിനുവിനെ അയൽവാസികളാണ് അപ്പപ്പാറ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാളാംങ്കോട് കോളനിവാസികളായ മൂന്ന് പേരെ തിരുനെല്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബിനുവിന്‍റെ അയല്‍വാസികളായ നാരായണന്‍, മോഹനന്‍, ചന്ദ്രന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

"