Asianet News MalayalamAsianet News Malayalam

പത്തനംതിട്ട കളക്ടർ രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, എതിർപ്പ്, യുവചിന്തൻ ശിബിരത്തിൽ വാക്പോര്

കളക്ടർക്കെതിരായ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ പ്രതിഷേധം. എന്നാ. പ്രസിഡന്റ് എംജി കണ്ണനെ എതിർത്തും അനുകൂലിച്ചും ജില്ലാ യുവ ചിന്തൻ ശിബിരത്തിൽ വാക്പോര് നടന്നു.  
Youth Congress district president wants Pathanamthitta collector to resign
Author
First Published Jan 22, 2023, 8:29 PM IST

പത്തനംതിട്ട: കളക്ടർ ദിവ്യ എസ് അയ്യർക്കെതിരെ  യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ പ്രതിഷേധം. എന്നാൽ പ്രസിഡന്റ് എംജി കണ്ണനെ എതിർത്തും അനുകൂലിച്ചും ജില്ലാ യുവ ചിന്തൻ ശിബിരത്തിൽ വാക്പോര് നടന്നു.  പ്രസിഡന്റിന്റെ നിലപാട് ശരിയല്ലെന്ന് ഐ ഗ്രൂപ്പ് വാദിച്ചു.  സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥനോടുള്ള  എതിർപ്പാണ് സമരത്തിന് പിന്നിലെന്നായിരുന്നു ആരോപണം.  ജില്ലാ കളക്ടറുടെ വീഴ്ചകളാണ് സമരത്തിന് കാരണമെന്ന് പ്രസിഡന്റിനെ അനുകൂലിക്കുന്ന എ ഗ്രൂപ്പും നിലപാടെടുത്തു.  കളക്ടർ സർക്കാരിന്റെ ഭാഗമാണെന്നും വീഴ്ചകളിൽ പ്രതിഷേധിക്കുമെന്നും ആയിരുന്നു എ ഗ്രൂപ്പിന്റെ മറുപടി. കളക്ടർക്കെതിരായ നീക്കത്തിൽ സംസ്ഥാന ഭാരവാഹികളായ സംസ്ഥാന നേതാക്കൾളുടെ ഗൂഢാലോചനയെന്നും പങ്കെന്ന്  ആരോപണമുയർന്നു.

പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർക്കെതിരെ രൂക്ഷ വിമർശനവുമായി നേരത്തെയും യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. വെണ്ണിക്കുളത്ത് മോക് ല്ലിൽ യുവാവ് മരിച്ച സംഭവം അടക്കം പരാമർശിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ കളക്ടർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്യുക  മാത്രമാണ് കളക്ടർ ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.   'മോക്ട ഡ്രില്ലിൽ ഒരു പയ്യൻ മരിച്ചു. ഒരു സുരക്ഷയില്ല. എല്ലാ മാനദണ്ഡങ്ങളും തെറ്റിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. ഫേസ്ബുക്കിൽ പടം ഇടുക മാത്രമാണ് അവർ ചെയ്യുന്നത്. അവരെ ഇവിടുന്ന് പറഞ്ഞുവിടണം' എന്നുമായിരുന്നു അന്ന് എംജി കണ്ണൻ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ വിളിച്ചുപറഞ്ഞത്. 

Read more: ഷാനവാസിനെതിരെ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭയിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

റാന്നിയിലെ റോഡ് നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിനിടയിൽ ആയിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ പരാമർശം. സംസ്ഥാന യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റിന്റെ ഭാര്യ കൂടിയായ ജില്ലാ കളക്ടർക്കെതിരായ പരാമർശം സംഘടനയുടെ വാട്സ് ഗ്രൂപ്പുകളിലും ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ചിന്തിൻ ശബിരത്തിൽ ആരോപണം ആവർത്തിച്ച് കണ്ണൻ രംഗത്തെത്തിയത്. 
 

Follow Us:
Download App:
  • android
  • ios