സ്ഥലത്ത് സംഘർഷവസ്ഥ നിലനിൽക്കുകയാണ്. പൊലീസിനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധവുമായി രം​ഗത്തെത്തി. 

ഷൊർണ്ണൂർ: ചെറുതുരുത്തിയിൽ വികസന മുരടിപ്പിനെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ നിഷാദ് തലശ്ശേരിയെ സിപിഎം പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി. മർദ്ദനത്തിൽ നിഷാദ് തലശ്ശേരിക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് ചെറുതുരുത്തിയിൽ കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് സംഘർഷവസ്ഥ നിലനിൽക്കുകയാണ്. പൊലീസിനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധവുമായി രം​ഗത്തെത്തി. അതേസമയം, പൊലീസിനു മുന്നിൽ വച്ചായിരുന്നു മർദ്ദനമെന്ന് നിഷാദ് പറഞ്ഞു. പരിക്കേറ്റ നിഷാദിനെ ആംബുലൻസിൽ കൊണ്ടുപോയി. അതിനിടെ, സ്ഥലത്ത് എത്തിയ പൊലീസിന് നേരെയും റോഡ് ഉപരോധിച്ചും കോൺഗ്രസ്‌ പ്രതിഷേധിക്കുകയാണ്. 

ലക്ഷ്യം മലപ്പുറവും കോഴിക്കോടും, കൈവശമുണ്ടായിരുന്നത് ലക്ഷങ്ങള്‍ വിലവരുന്ന 'ചരക്ക്'; പിടിയിലായത് 3 യുവാക്കള്‍

https://www.youtube.com/watch?v=Ko18SgceYX8