വളവിലെ സൈൻബോർഡിൽ ഇടിച്ച് അപകടത്തിൽ പെട്ട ബൈക്കിൽ നിന്നും തെറിച്ച് രതീഷ് തോട്ടിലേക്ക് വീഴുകയായിരുന്നു.
മാന്നാർ: ആലപ്പുഴ താമരക്കുളം ആനയടിക്ക് സമീപമുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ചെന്നിത്തല ഒരിപ്രം ദിവ്യാഭവനത്തിൽ (പുതുശ്ശേരി) പരേതനായ ശശിയുടെ മകൻ രതീഷ്.എസ് (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12ന് താമരക്കുളം ആനയടി ജംഗ്ഷനിൽ വെച്ചാണ് ബൈക്കപകടത്തില്‍പ്പെട്ടത്.
ഭാര്യ വീടായ താമരക്കുളത്ത് നിന്നും ഭാര്യാ സഹോദരിയുടെ വീടായ ചൂനാട്ടേക്ക് യാത്ര ചെയ്യുമ്പോൾ ആനയടി ജംഗ്‌ഷന് മുമ്പുള്ള വളവിലെ സൈൻബോർഡിൽ ഇടിച്ച് അപകടത്തിൽ പെട്ട ബൈക്കിൽ നിന്നും തെറിച്ച് രതീഷ് തോട്ടിലേക്ക് വീഴുകയായിരുന്നു. ഭാര്യ: സോണി, മകൻ: അക്ഷയ്, രതിഷ്.
