തിരുവനന്തപുരം: വെള്ളത്തിൽ വീണ ആളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ യുവാവ് മുങ്ങി മരിച്ചു. വെള്ളനാട് കുളക്കോട് സ്വദേശി അരുൺ (34 ) ആണ് മരിച്ചത്.

പാലോട് സ്വദേശിയായ സജിത് ആറ്റിൽ മുങ്ങുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അരുൺ ആറ്റിൽ മുങ്ങിത്താഴുകയായിരുന്നു. സജിത്തിന് വേണ്ടി തിരച്ചിൽ തുടരുന്നു. മരിച്ച അരുൺ തിരുവനന്തപുരം ആർ സി സിയിലെ ജീവനക്കാരനാണ്.