തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് അടിയിൽപ്പെട്ട് യുവാവ് മരിച്ചു. തിരുവനന്തപുരം പേരൂര്‍ക്കട വഴയിലയിലാണ് ദാരുണമായ അപകടമുണ്ടായത്. അപകടത്തിൽ മഞ്ചവിളാകം സ്വദേശി രാജേഷ് ആണ് മരിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് അടിയിൽപ്പെട്ട് യുവാവ് മരിച്ചു. തിരുവനന്തപുരം പേരൂര്‍ക്കട വഴയിലയിലാണ് ദാരുണമായ അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് അപകടം. അപകടത്തിൽ മഞ്ചവിളാകം സ്വദേശി രാജേഷ് ആണ് മരിച്ചത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കെഎസ്ആര്‍ടിസി ബസിനെ ഇടതുവശത്തൂകെട മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു. ഇതോടെ ബൈക്കിൽ നിന്ന് തെറിച്ചുവീണ രാജേഷിന്‍റെ ശരീരത്തിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങുകയായിരുന്നു. ഇടതുവശത്തെ റോഡിന് പുറത്തുള്ള മണ്ണുള്ള ഭാഗത്ത് വെച്ച് ബൈക്കിന്‍റെ നിയന്ത്രണം നഷ്ടമാകുന്നതും ബസിന് അടിയിലേക്ക് തെറിച്ചുവീഴുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



