സ്‌കൂട്ടര്‍ യാത്രികനായ തൃക്കണ്ണമംഗല്‍ സ്വദേശി ദീപു എന്ന് വിളിക്കുന്ന ഗിരീഷ് കുമാര്‍ ആണ് മരിച്ചത്

കൊല്ലം: കൊല്ലം കൊട്ടാരക്കര പുലമണിൽ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രികനായ തൃക്കണ്ണമംഗല്‍ സ്വദേശി ദീപു എന്ന് വിളിക്കുന്ന ഗിരീഷ് കുമാര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിലേക്ക് സ്കൂട്ടർ ഇടിച്ചു കയറിയായിരുന്നു അപകടം. സ്ഥലത്ത് വച്ച് തന്നെ ഗിരീഷ് മരിച്ചു. കരിക്കത്ത് കെ.എസ്.ആര്‍.ടി.സി ബസ്സ് സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.

പത്തനംതിട്ടയില്‍ പിസി ജോര്‍ജിനെ വേണ്ടെന്ന് നേതാക്കള്‍, പകരം ആര്? പുതിയ ഫോര്‍മുലയ്ക്കായി ബിജെപി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews