Asianet News MalayalamAsianet News Malayalam

കാറുമായി കൂട്ടിയിടിച്ച് ബസിന് മുന്നിലേക്ക് തെറിച്ചുവീണു; യുവാവിന് ദാരുണാന്ത്യം

സ്‌കൂട്ടര്‍ ബസിനെ ഓവര്‍ടേക്ക് ചെയ്യുകയായിരുന്ന കാറില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജിമ്മി സ്‌കൂട്ടിയില്‍ തെറിച്ച് ബസില്‍ ഇടിച്ചു.
 

Youth dies in accident
Author
Idukki, First Published Jan 28, 2022, 10:02 PM IST

ഇടുക്കി: നെടുങ്കണ്ടത്ത് വാഹനാപകടത്തില്‍ (Accident) യുവാവ് മരിച്ചു. സന്യാസിയോട സ്വദേശി ജിമ്മി ജോര്‍ജാണ് (Jimmy George) മരിച്ചത്. ജിമ്മി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ പത്ത് മണിയോടെ നെടുങ്കണ്ടം എസ്എന്‍ഡിപി ജങ്്ഷനിലാണ് അപകടം നടന്നത്. സ്‌കൂട്ടര്‍ ബസിനെ ഓവര്‍ടേക്ക് ചെയ്യുകയായിരുന്ന കാറില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജിമ്മി സ്‌കൂട്ടിയില്‍ തെറിച്ച് ബസില്‍ ഇടിച്ചു. ഉടന്‍ തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കനായില്ല. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നെടുങ്കണ്ടം കിഴക്കേ കവലയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios