Asianet News MalayalamAsianet News Malayalam

രാവിലെ കടവിനടുത്ത് കണ്ടു, പിന്നെ കണ്ടെത്തിയത് യുവാവിന്‍റെ മൃതദേഹം; ചുഴലി വന്ന് വീണതാകാമെന്ന് നിഗമനം

രാവിലെ നാലുകെട്ടും കവല കോളനി കടവിൽ  രഞ്ജിത്തിനെ  പരിസരവാസികൾ കണ്ടിരുന്നു. പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. 

youth found dead in alappuzha achankovil river
Author
First Published Aug 19, 2024, 10:45 PM IST | Last Updated Aug 19, 2024, 10:45 PM IST

ഹരിപ്പാട്: ആലപ്പുഴയിൽ കടവിനടുത്ത് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പള്ളിപ്പാട് നാലുകെട്ടും കവല കോളനിയിൽ ഭാസ്ക്കരൻ്റെ  മകൻ രഞ്ജിത്തിനെ(37)യാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 6 മണി മുതലാണ് രഞ്ജിത്തിനെ കാണാതായത്. രാവിലെ നാലുകെട്ടും കവല കോളനി കടവിൽ  രഞ്ജിത്തിനെ  പരിസരവാസികൾ കണ്ടിരുന്നു. പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. 

ഇടയ്ക്കിടെ ചുഴലി രോഗം വരുന്ന രഞ്ജിത്ത്  അച്ചൻ കോവിലാറ്റിൽ വീണതാണെന്നുള്ള നിഗമനത്തിൽ ഹരിപ്പാട് പൊലീസും അഗ്നിശമന സേനയും എത്തി തെരച്ചിൽ നടത്തി മടങ്ങിയിരുന്നു. പിന്നീട് ഇന്ന് രാവിലെ 11.30 ഓടെ നാട്ടുകാർ നടത്തിയ തെരച്ചിലിനിടയിൽ കോളനിഭാഗത്ത് ആറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ്. മാതാവ്: ലത. സഹോദരൻ: പ്രേംജിത്ത്.

Read More : ലഹരിക്കടിമയായ കൊച്ചുമകന്‍ വയോധികയെ റോഡിലേക്ക് തള്ളിയിട്ടു, ക്വാറി വേസ്റ്റിൽ തലയിടിച്ച് ദാരുണാന്ത്യം

Latest Videos
Follow Us:
Download App:
  • android
  • ios