തിരുവനന്തപുരം:  ഇരുചക്ര വാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച് കയറിയെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കഴിഞ്ഞ ദിവസമാണ് സ്കൂള്‍ വിദ്യാര്‍ത്ഥി ഇയാളുടെ വാഹനത്തില്‍ വഴിയില്‍ നിന്ന് കയറിയത്. ബൈക്കില്‍ വച്ച് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ വിദ്യാര്‍ത്ഥി ബഹളം വക്കുകയായിരുന്നു.

നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറ്റൊരും വാഹനത്തില്‍ തട്ടുകയും ചെയ്തു. വാഹനമിടിച്ചതിനിടെ ചാടിയിറങ്ങിയ വിദ്യാര്‍ത്ഥി അവിടെ കൂടിയ ആളുകളോട് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച വിവരം പറയുകയായിരുന്നു. ഇതോടെ കൂടി നിന്നവർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ശ്രീകാര്യം സ്വദേശിയായ പട്ടമാംമൂട് സുള്‍ഫിക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ബാലപീഡനത്തിന് കേസെടുത്തിട്ടുണ്ട്.