ചെറുകുന്ന് സ്വദേശി അരുൺ കുമാറാണ് കസ്റ്റഡിയിലുള്ളത്. മാട്ടൂൽ പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വെച്ചാണ് സംഭവമുണ്ടായത്.

കണ്ണൂർ : ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് കസ്റ്റഡിയിൽ. കണ്ണൂർ പയ്യന്നൂരിൽ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ചെറുകുന്ന് സ്വദേശി ആർ. അരുൺ കുമാറാണ് കസ്റ്റഡിയിലുള്ളത്. മാട്ടൂൽ പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വെച്ചാണ് യുവാവ് പെൺകുട്ടികളോട് മോശമായ രീതിയിൽ പെരുമാറിയത്. രണ്ട് യുവതികളിലിരുന്ന സീറ്റിന് പിറകിലായിരുന്നു അരുൺകുമാറിന്റെ സീറ്റ്. തന്റെ മുമ്പിലെ സീറ്റിന് അടിയിലൂടെ കൈയ്യിട്ടാണ് ഇയാൾ പെൺകുട്ടികളോട് മോശമായ രീതിയിൽ പെരുമാറിയത്. ഇത് ശ്രദ്ധയിൽപ്പെട്ട അടുത്ത സീറ്റിലുണ്ടായിരുന്ന മറ്റൊരു യുവതി ഈ വീഡിയോ ദൃശ്യം പകർത്തുകയും ബസ് ജീവനക്കാരെ വിവരമറിയിക്കുകയുമായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് യുവാവിനെ പൊലീസിൽ ഏൽപ്പിച്ചു. 

പൊലീസിനെ വട്ടംകറക്കി യുവാക്കൾ; നിർത്താതെ പാഞ്ഞ കാർ പൊലീസ് ജീപ്പിനെ തട്ടിമാറ്റി; നടന്നത് സിനിമാ സ്റ്റൈൽ ചേസിങ്

അനുഷയുടേത് സിനിമയെ വെല്ലും ആസൂത്രണം, ലക്ഷ്യം അരുണിനൊപ്പമുള്ള ജീവതം; ഭര്‍ത്താവിന് പങ്കില്ലെന്ന് പൊലീസ്

 <YouTube video player/p>