ഇന്ന് ഉച്ചയ്ക്ക് ചേലക്കരയിലെ നവ കേരള സദസ് കഴിഞ്ഞ് മന്ത്രിസംഘം മടങ്ങുന്നതിനിടെയായിരുന്നു അപകടം. ചെറുതുരുത്തി അത്തിക്ക പറമ്പ് സ്വദേശി അബ്ദുൽ റഷീദിനാണ് പരിക്കേറ്റത്.

തൃശ്ശൂർ: മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് യുവാവിന് പരിക്കേറ്റു. മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് പൈലറ്റ് പോയ വാഹനമിടിച്ചാണ് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ചേലക്കരയിലെ നവ കേരള സദസ് കഴിഞ്ഞ് മന്ത്രിസംഘം മടങ്ങുന്നതിനിടെയായിരുന്നു അപകടം. ചെറുതുരുത്തി അത്തിക്ക പറമ്പ് സ്വദേശി അബ്ദുൽ റഷീദിനാണ് പരിക്കേറ്റത്. പൈലറ്റ് വാഹനം ബൈക്കിൽ ഇടിച്ചപ്പോൾ ബൈക്ക് മുന്നോട്ട് പോയ ശേഷം യുവാവ് വീഴുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

YouTube video player

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്