പ്രതിക്കെതിരെ കഴക്കൂട്ടം, തമ്പാനൂർ, ആറ്റിങ്ങൽ, ചിറയിൻകീഴ്, കടയ്ക്കാവൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഏകദേശം 9 ലഹരി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം പൊലീസ് കരുതൽ തടങ്കലിലാക്കി. കഴക്കൂട്ടം മേനംകുളം ആറാട്ടുവഴി സ്വദേശിയായ ഡൊമിനിക് പീറ്റർ (32) ആണ് പിടിയിലായത്. പ്രതിക്കെതിരെ കഴക്കൂട്ടം, തമ്പാനൂർ, ആറ്റിങ്ങൽ, ചിറയിൻകീഴ്, കടയ്ക്കാവൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഏകദേശം 9 ലഹരി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. തുടർന്നും ഇയാൾ ലഹരിമരുന്ന് വിൽപന തുടരുന്നെന്ന വിവരം ലഭിച്ചതോടെയാണ് നടപടി.

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക്കിൻ്റെ നിർദ്ദേശപ്രകാരം ഒരു വർഷത്തേക്കാണ് പ്രതിയെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത്. ​ ലഹരിമരുന്ന് വിൽപ്പനയിലും കടത്തിലും സ്ഥിരമായി ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.