അഫ്ഗഗാനിസ്ഥാനിലേക്ക് നിയോഗിക്കപ്പെട്ട സഹപ്രവർത്തകരെ 'നിയമവിരുദ്ധമായ യുദ്ധ'ത്തിൽ പങ്കെടുക്കാൻ പോകാതിരിക്കാൻ കൊന്നുവെന്നാണ് നിദാൽ ഹസൻ എന്ന സൈനികന്‍റെ കുറ്റസമ്മതം. 13 സൈനികരെ വെടിവച്ച് കൊന്നു. 32 പേരെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നത് നിദാൽ ഹസൻ ചെയ്ത കുറ്റം.

മറ്റൊരു വധശിക്ഷ നടപ്പാക്കാൻ പോവുകയാണ് അമേരിക്ക. സൈനികരുടെ ഫയറിംഗ് സ്ക്വാഡാണ് ശിക്ഷ നടപ്പാക്കുന്നത്. ഒരു നൂറ്റാണ്ടിനിടെ ആദ്യത്തെ സംഭവം. അതുമാത്രമല്ല, ശിക്ഷ ലൈവ് സ്ട്രീം ചെയ്യുമെന്നറിയിച്ചിരിക്കുന്നു പെന്‍റഗൺ. അസാധാരണമാണത്. 2009 -ൽ ഫോർട്ട് ഹുഡിൽ 13 പേരെ വെടിവച്ചുകൊന്ന മുൻ സൈനികനാണ് ശിക്ഷ ഏറ്റുവാങ്ങുന്നത്. അതിനോട് പക്ഷേ, അധികം പേർക്കും വിയോജിപ്പാണ്. റിപബ്ലിക്കൻ പക്ഷത്തടക്കം.

എതിർപ്പ് പലർക്ക്, പക്ഷേ...

പബ്ലിക് എക്സിക്യൂഷൻ അമേരിക്കയിൽ പാടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതിലൊരാൾ സെനറ്റർ തോം തില്ലിസ് ആണ്. ഇറാനിലും അഫ്ഗാനിസ്ഥാരും അത് പതിവാണ്. ഇവിടെ വേണ്ടെന്നാണ് തില്ലിസന്‍റെ പക്ഷം. ഡമോക്രാറ്റുകൾ, ഇരുണ്ട മധ്യകാലഘട്ടമാണോ എന്നമ്പരപ്പ് പ്രകടമാക്കുന്നു. സൈനിക നിയമമനുസരിച്ച് ലൈവ്സ്ട്രീം പാടില്ല. പക്ഷേ, സൈനിക മേധാവിക്ക് നിയമത്തിൽ ഇളവ് നൽകാവുന്നതുമാണ്. അത് എടുത്ത് കളഞ്ഞത്, പക്ഷേ ട്രംപ് പുനസ്ഥാപിച്ചു.

Scroll to load tweet…

വധശിക്ഷ പല രാജ്യങ്ങളിലും നടപ്പാകുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം 17 രാജ്യങ്ങളിലായി 2,700 വധശിക്ഷകൾ നടപ്പാക്കി! പരസ്യമായി നടപ്പാക്കിയത് രണ്ട് രാജ്യങ്ങങൾ മാത്രം. ഇറാനിൽ മാത്രം കഴിഞ്ഞ വർഷം 11 വധശിക്ഷകൾ നടപ്പാക്കി. ആറെണ്ണം അഫ്ഗാനിസ്ഥാനിൽ. പോരാതെ ചൈന, സൗദി, യെമൻ എന്നീ രാജ്യങ്ങളും വധശിക്ഷ നടപ്പാക്കിയിരുന്നു.

സൈനികരെ മുമ്പും വധിച്ചിട്ടുണ്ട്

ഇതിനുമുമ്പ് സൈനികന് വധശിക്ഷ നടപ്പാക്കിയത് 1961 -ലാണ്. 11 വയസുള്ള ഓസ്ട്രിയൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സൈനികനെ തൂക്കിക്കൊല്ലുകയായിരുന്നു. പ്രസിഡന്‍റായിരുന്ന ഡ്വൈറ്റ് ഐസൻഹോവർ ഒപ്പിട്ട ഉത്തരവ്. ജോൺ എഫ് കെന്നഡി പ്രസിഡന്‍റായിരുന്നപ്പോൾ നടപ്പാക്കി. കെന്നഡിയും മാപ്പ് കൊടുത്തില്ല. അവസാനത്തെ ഫയറിംഗ് സ്ക്വാഡ് ശിക്ഷ 1945 -ലാണ് നടപ്പാക്കിത്. ലോകമഹായുദ്ധത്തനിടെ സൈന്യത്തിൽ നിന്ന് ഓടിപ്പോയ എഡി സ്ലോവിക് ആണ് അന്ന് ശിക്ഷക്കിരയായത്.

വേണം ദൃക്സാക്ഷി, പക്ഷേ...

അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ വധശിക്ഷക്ക് ദൃക്സാക്ഷികൾ വേണമെന്നുണ്ട്. ക്രിസ്റ്റ പൈകിന്‍റെ ശിക്ഷനടപ്പാക്കൽ കാണാനും സാക്ഷികളുണ്ടായിരുന്നു. മാധ്യമപ്രവർത്തകരുണ്ടായിരുന്നു. സൈനിക ശിക്ഷകൾക്കും അത് നിർബന്ധമാണ്. പക്ഷേ, 18 വയസിന് താഴെയുള്ളവർക്ക് പറ്റില്ല.

Scroll to load tweet…

ലൈവ് സ്ട്രീം ചെയ്യുമ്പോൾ അതാരൊക്കെ കാണുന്നുവെന്നത് നിയന്ത്രിക്കാൻ എങ്ങനെ കഴിയുമെന്നതാണ് എല്ലാവരുടെയും സംശയം. പെന്‍റഗൺ അതിനുത്തരും നൽകിയിട്ടില്ല. പറയാമെന്ന് മാത്രമാണ് പറഞ്ഞത്.

കൊന്നത് 13 സഹപ്രവർത്തകരെ

13 പേരെ കൊന്നതിനും 32 പേരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് ശിക്ഷ. അഫ്ഗഗാനിസ്ഥാനിലേക്ക് നിയോഗിക്കപ്പെട്ട സഹപ്രവർത്തകരെയാണ് നിദാൽ ഹസൻ എന്ന സൈനികൻ തുരുതുരാ വെടിവച്ച് കൊന്നത്. 'നിയമവിരുദ്ധമായ യുദ്ധ'ത്തിൽ പങ്കെടുക്കാൻ പോകാതിരിക്കാൻ കൊന്നുവെന്നാണ് കുറ്റസമ്മതം. മെഡിക്കൽ പ്രോസസിംഗ് സെന്‍ററിൽ വന്നവരെയാണ് ലക്ഷ്യമിട്ടത്. പുറത്തിറങ്ങാൻ ശ്രമിച്ചവരെയും വെടിവച്ചു. ഡിസംബർ മൂന്നാണ് ശിക്ഷയുടെ തീയതി.