Asianet News MalayalamAsianet News Malayalam

നാട്ടില്‍ മുതല്‍മുടക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ അറിയാന്‍

  • നൗഷാദ് മംഗലത്തോപ്പ് എഴുതുന്നു
  • നാട്ടില്‍ മടങ്ങിപ്പോയി വല്ലതുമൊക്കെ ചെയ്ത് ജീവിക്കണം എന്ന് മനക്കോട്ട കെട്ടുന്ന സാദാ പ്രവാസികള്‍ക്ക് ചില ടിപ്പുകളും മുന്നറിയിപ്പുകളും
Noushad mangalathopp on Sugathans death

നാട്ടില്‍ മടങ്ങിപ്പോയി വല്ലതുമൊക്കെ ചെയ്ത് ജീവിക്കണം എന്ന് ഇപ്പോഴെ മനക്കോട്ട കെട്ടുന്ന സാദാ പ്രവാസികള്‍ക്ക് ചില ടിപ്പുകളും മുന്നറിയിപ്പുകളുമാണ് ഈ ചെറു കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.

Noushad mangalathopp on Sugathans death

ഉല്‍സവം കഴിഞ്ഞ പൂരപ്പറമ്പ് പോലെ ചര്‍ച്ചത്തൊഴിലാളികള്‍ പിരിഞ്ഞ് പോയി..

ഇനി സുഗതന്‍ ഭായിയുടെ കുടുംബവും അവരുടെ നഷ്ടവും അവരിലേക്ക് മാത്രമൊതുങ്ങുന്ന നാളുകള്‍..

നാട്ടില്‍ മടങ്ങിപ്പോയി വല്ലതുമൊക്കെ ചെയ്ത് ജീവിക്കണം എന്ന് ഇപ്പോഴെ മനക്കോട്ട കെട്ടുന്ന സാദാ പ്രവാസികള്‍ക്ക് ചില ടിപ്പുകളും മുന്നറിയിപ്പുകളുമാണ് ഈ ചെറു കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.

1- ഇരുപത് മുപ്പത് കൊല്ലം പ്രവാസിയായിരിക്കുന്ന ഒരാള്‍ക്ക് നാട്ടിലെ നിയമ വ്യവസ്ഥിതിയില്‍ വലിയ അറിവുണ്ടാകാന്‍ സാധ്യതയില്ല എന്നാണ് ചാനല്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ് വന്ന 'വിദഗ്ദ്ധാഭിപ്രായം'. അതായത് നാട്ടിലെ കാര്യങ്ങള്‍ നടത്തിക്കിട്ടുന്നതിനുള്ള 'നാട്ടുനടപ്പ്' അറിയില്ലെന്ന് വ്യംഗ്യം.

അതിനാല്‍ നാട്ടില്‍ ചെന്നിറങ്ങിയ ഉടന്‍ ആദ്യത്തെ ഒരാറ് മാസമെങ്കിലും പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്കോഫീസ്, കറണ്ടാപ്പീസ്, വെള്ളം ആപ്പീസ്, വിവിധ ബാങ്കുകള്‍, പോലീസ് സ്‌റ്റേഷന്‍, തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിരവധി തവണ കേറി ഇറങ്ങി അവിടങ്ങളിലെ നടപടി ക്രമങ്ങളില്‍ അത്യാവശ്യം ധാരണ ഉണ്ടാക്കി എടുക്കണം..

2- നാട്ടിലെത്തി എന്തെങ്കിലും തുടങ്ങുന്നതിന് മുന്നെ സ്ഥലത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍, ലോക്കല്‍ നേതാക്കള്‍, പ്രധാന ചട്ടമ്പികളും, ഗുണ്ടകളും എന്നിവരുടെയൊക്കെ ലിസ്റ്റുണ്ടാക്കി മുന്‍ഗണനാടിസ്ഥാനത്തില്‍ പോയി കണ്ട് ദക്ഷിണ വെച്ച് അനുഗ്രഹവും അനുവാദവും വാങ്ങണം. പറ്റുമെങ്കില്‍ ഇതൊക്കെ മൊബൈലില്‍ റിക്കോഡ് ചെയ്‌തോ, പേപ്പറില്‍ എഴുതി വാങ്ങിയോ സൂക്ഷിക്കണം.. വാക്കാല്‍ അനുഗ്രഹം കിട്ടീന്ന് കരുതി ഒന്നിനും ഇറങ്ങി പുറപ്പെടരുത്..

3- കൈയ്യില്‍ എപ്പൊഴും ഒരു ചെറിയ കുപ്പി വിഷമോ, ഒരു പിടി കയറോ സൂക്ഷിക്കണം. ഒക്കുമെങ്കില്‍ ഒരു കൊച്ച് മടക്ക് പിച്ചാത്തിയും ആകാം.. (നിങ്ങക്ക് കേറി ചാകാനല്ല, വല്ലവനും ജീവിക്കാന്‍ സമ്മതിക്കാത്ത വിധം ചൊറിഞ്ഞോണ്ട് വരുമ്പം തെണ്ടികളെ പിടിച്ച് കെട്ടി തൂക്കി വിഷം വായിലൊഴിച്ച് കൊടുക്കണം..  അതിനാണ്..)

4- പത്ത് മുപ്പത് കൊല്ലം അധ്വാനിച്ച് അരുത്തിപ്പൊരുത്തി ഉണ്ടാക്കി വെക്കുന്ന 'ചില്ലറ കായികളുമായി' ഒരു സുപ്രഭാതത്തില്‍ നാട്ടിലോട്ട് ചെന്ന് എന്തെങ്കിലും ഒരു ജീവിത മാര്‍ഗം തുടങ്ങിക്കളയാം എന്ന് വ്യാമോഹിക്കുന്നത് ആന മണ്ടത്തരം ആണ്..

5- പാര്‍ട്ടിക്കാര് കൊണ്ട് വന്ന് മുറ്റത്ത് കുത്തുന്ന കൊടിക്ക് പിന്നില്‍ വലിയ വിശേഷങ്ങള്‍ പുറകേ വരാനിരിക്കുന്നു എന്ന് മനസിലക്കി എടുക്കാനുള്ള സാമാന്യ ബുദ്ധി ഉണ്ടായിരിക്കണം

6- പ്രവാസി ഉല്‍സവ്, പ്രവാസി ദിന്‍ എന്നൊക്കെ മൊഞ്ചുള്ള ഡയലോഗുകള്‍ കേട്ട് വെറുതെ കോരിത്തരിച്ച് പോകരുത്. അതൊന്നും കോട്ടും ടൈയും കെട്ടാത്ത ആപ്പ ഊപ്പ കൂലിപ്പണിക്കാര്‍ക്കുള്ളതല്ല എന്ന് മന്നസിലാക്കുക

7- ഗള്‍ഫ് ഒക്കെ മതിയാക്കി പല കച്ചോടോം ചെയ്ത് എല്ലാം പൊട്ടി ഒടുവില്‍ കാല്‍ കാശില്ലാതെ തെണ്ടി തിരിഞ്ഞ് നടക്കുന്നവനെ തെരുവ് പട്ടി പോലും കടിക്കാന്‍ മിനക്കെടൂല്ലാ എന്നുള്ള ലോക പരമാര്‍ത്ഥം എപ്പോഴും ഓര്‍മിച്ചാല്‍ നല്ലത്..

8- ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.. കൈയ്യിലെ പാസ്‌പോര്‍ട്ട് കാലാവധി തീരും മുമ്പെ പുതുക്കി പുതുക്കി വെച്ചേക്കണം. അറ്റ കൈയ്ക്ക് എങ്ങോട്ടെങ്കിലും ഒരു ഖാദിം വിസയെങ്കിലും സംഘടിപ്പിച്ച് പോകാനുള്ള അവസരം ഇല്ലാണ്ടാവാതിരിക്കാനാണ്..
 

Follow Us:
Download App:
  • android
  • ios