ദില്ലി: അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപക പണിമുടക്കിനൊരുങ്ങുന്നു. ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യാ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജൂലായ് 13നു ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
എസ്ബിഐയുടെ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ ജൂലായ് 12നു പണിമുടക്കും. ജൂണ്‍ 20നും 30നും പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചിട്ടുണ്ട്.
