കൊച്ചി: സംസ്ഥാനത്ത് സ്വർണ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. നാല് ദിവസമായി വിലയില്‍ മാറ്റം വരുന്നില്ല. പവന് 21,760 രൂപയും ഗ്രാമിന് 2,720 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം ആദ്യം 21,440 രൂപയായിരുന്ന സ്വര്‍ണ്ണവില പിന്നീട് 21,120 രൂപ വരെ കുറഞ്ഞിരുന്നു. 31 ഗ്രാമിന്റെ ഒരു ട്രോയ് ഔൺസ് സ്വര്‍ണ്ണത്തിന് 1,286 ഡോളറാണ് ആഗോള വിപണിയിലെ വില.