ബമ്പർ സമ്മാനമായ 100 പവൻ സ്വർണം 25 പവൻ വീതം ഓരോ ആഴ്ചയിലും ഭാഗ്യശാലികൾക്ക് കൈമാറും. 

രോ ഓണവും പുതുമകളുടെ ഉത്സവമാക്കി മാറ്റിയ കല്യാൺ സിൽക്സ് ഇത്തവണ ഒരുക്കിയിരിക്കുന്നത് കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ ഓണക്കാല ഓഫർ. ആഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 4 വരെ നീണ്ട് നിൽക്കുന്ന ഈ സമ്മാനപദ്ധതിയിലൂടെ മലയാളിയുടെ കൈകളിൽ എത്തുന്നത് 100 പവൻ സ്വർണ്ണം ഉൾപ്പെടെ രണ്ട് കോടി രൂപയുടെ സമ്മാനങ്ങളാണ്. ‘ഓണക്കോടിക്കൊപ്പം രണ്ട് കോടിയും’ എന്ന സമ്മാനപദ്ധതിയിലൂടെ 100 പവൻ സ്വർണ്ണം, 12 മാരുതി സുസുകി ബലീനോ കാറുകൾ, 30 ഹോണ്ട ആക്ടീവ സ്കൂട്ടറുകൾ, ലക്ഷക്കണക്കിന് രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ ഉപഭോക്താക്കൾക്ക് നേടുവാൻ കഴിയും.

ബമ്പർ സമ്മാനമായ 100 പവൻ സ്വർണം 25 പവൻ വീതം ഓരോ ആഴ്ചയിലും ഭാഗ്യശാലികൾക്ക് കൈമാറും. സമ്മാനങ്ങൾ വലുതാണെങ്കിലും ഈ സമ്മാന പദ്ധതിയുടെ ഭാഗമാകുവാൻ ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ കഴിയും. കല്യാൺ സിൽക്സിൽ നിന്നും ഓരോ 2000 രൂപയുടെ പർച്ചേസിനൊപ്പവും അല്ലെങ്കിൽ കല്യാൺ ഹൈപ്പർമാർക്കറ്റിൽ നിന്നുള്ള ഓരോ 1000 രൂപയുടെ പർച്ചേസിനൊപ്പവും ഒരു സമ്മാനകൂപ്പൺ ലഭിക്കും. ഈ കൂപ്പണുകളിൽ നിന്നും നറുക്കെടുപ്പിലൂടെയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. ആഴ്ചതോറും കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തിലായിരിക്കും നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന

വിജയികളുടെ വിശദവിവരങ്ങൾ കല്യാൺ സിൽക്സിന്റെ ഓരോ ഷോറൂമുകളിലും പ്രദർശിപ്പിക്കുകയും ഒപ്പം കല്യാൺ സിൽക്സിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. ആഗസ്റ്റ് 18- ന് കല്യാൺ സിൽക്സിന്റെ പട്ടാമ്പി ഷോറൂമിന് യവനിക ഉയരുന്നതോടെ ഈ ഓണക്കാല ഓഫർ കൂടുതൽ ഉപഭോക്താക്കളിലേക്ക് കല്യാൺ സിൽക്സിന് എത്തിക്കുവാൻ സാധിക്കും.

ഓണം പോലെ തന്നെ മലയാളി കാത്തിരിക്കുന്ന ഒന്നാണ് കല്യാൺ സിൽക്സിന്റെ ഓണക്കാല ഓഫർ. അതുകൊണ്ട് തന്നെ കേരളത്തിലെ ഏറ്റവും വലിയ ഓണം ഓഫറുമായാണ് ഇത്തവണ കല്യാൺ സിൽക്സ് ഓണാഘോഷങ്ങളിൽ പങ്ക് ചേരുന്നത്. 100 പവൻ സ്വർണ്ണം, 12 കാറുകൾ, 30 സ്കൂട്ടറുകൾ, ലക്ഷക്കണക്കിന് രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ അങ്ങനെ മലയാളി ആഗ്രഹിച്ചിരുന്ന സമ്മാനങ്ങൾ തന്നെ ഈ ഓണക്കാലത്ത് ഒരുക്കുവാൻ കഴിഞ്ഞുവെന്നുള്ളത് തികച്ചും സന്തോഷം നൽകുന്ന കാര്യമാണ്. തികച്ചും സുതാര്യമയ പ്രക്രിയകളിലൂടെ വിശിഷ്ടാതിഥികളുടെ

സാന്നിധ്യത്തിലാണ് ഓരോ ആഴ്ചയും നറുക്കെടുപ്പ് നടക്കുന്നത്. വിജയികളെ കാലതാമസം കൂടാതെ വിവരം അറിയിക്കുവാനും സമ്മാനങ്ങൾ വിതരണം ചെയ്യുവാനും ഞങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഓണക്കാല ഓഫറായ ‘ഓണക്കോടിക്കൊപ്പം രണ്ട് കോടിയും’ എന്ന സമ്മാനപദ്ധതിയിലൂടെ ഒരുപാട് സമ്മാനങ്ങൾ നേടുവാനുള്ള സുവർണ്ണാവസരമാണ് മലയാളിക്ക് കൈവന്നിരിക്കുന്നത്,” കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

സമ്മാനങ്ങളെപ്പോലെ തന്നെ സവിശേഷമാണ് കല്യാൺ സിൽക്സ് ഒരുക്കുന്ന ഓണക്കാല കളക്ഷനുകളും. ആയിരത്തിൽപരം വരുന്ന സ്വന്തം തറികളും നൂറിലേറെ പ്രൊഡക്ഷൻ യൂണിറ്റുകളും ഡിസൈൻ സെന്ററുകളും ഈ ഓണത്തിനായ് ഒരുക്കിയിരിക്കുന്നത് പ്രത്യേക ഫെസ്റ്റിവൽ തീം കളക്ഷനുകളാണ്. കേരളത്തിലെ കല്യാൺ സിൽക്സ് ഷോറൂമുകൾക്ക് പുറമെ ഈ സമ്മാനപദ്ധതി കല്യാൺ സിൽക്സിന്റെ ബാംഗ്ലൂർ ഷോറൂമുകളിലും നടത്തപ്പെടുന്നുണ്ട്. “സ്വപ്നസമ്മാനങ്ങളുടെയും സർവ്വൈശ്വര്യങ്ങളുടെയും ഒരു ഓണക്കാലം ഞാൻ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസിക്കുന്നുവെന്നും പട്ടാഭിരാമൻ കൂട്ടിച്ചേർത്തു.