ഈ വർഷം ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന സൂചന നൽകുന്ന യുഎസ് ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുകയാണ്

ദില്ലി: ഡോളറിനെതിരെ രൂപയുടെ മൂല്യം ചെറുതായി ഉയർന്നു. ഇന്നു മാത്രം രൂപയുടെ മൂല്യത്തില്‍ 35 പൈസ കൂടി. നിലവിൽ ഒരു ഡോളറിന് 87 രുപ 90 പൈസ എന്ന നിരക്കില്ണ് വിനിമയം നടക്കുന്നത്. ഇന്നലെ വിപണി അവസാനിക്കുമ്പോൾ 88.0050 എന്ന നിലയിലായിരുന്നു വ്യാപാരം. അതിൽ നിന്നും 0.2% ഉയർന്നാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഇന്നലത്തെ കുതിപ്പിന് ആക്കം കൂട്ടി ഇന്ന് ഇന്ത്യൻ ഓഹരി വിപണികൾ ഉയർന്നു. രൂപയുടെ മൂല്യം ഉയർത്തുന്നതിൽ ഓഹരി വിലയിലെ മാറ്റങ്ങൾ അടുത്തിടെ ചെറിയൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന് ബാങ്കർമാർ അഭിപ്രായപ്പെടുന്നു. ഇന്ന് സെന്‍സെക്സ് 370 പോയിന്‍റ് ഉയര്‍ന്നു. നിഫ്റ്റിയുടെ എല്ലാ സൂചികകളും നേരിയ ഉയര്ച്ചയില്ലാണ്.

അതേസമയം, ഇന്ന് ഏഷ്യൻ കറൻസികൾ സ്ഥിരത പുലർത്തിയിട്ടുണ്ട്, ഈ വർഷം ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന സൂചന നൽകുന്ന യുഎസ് ഡാറ്റയ്ക്കായി നിക്ഷേപകർ കാത്തിരിക്കുകയാണ്. സെപ്റ്റംബർ 16–17 ലെ നയരൂപീകരണ യോഗത്തിന് മുമ്പ് പുറത്തിറങ്ങാനിരിക്കുന്ന രണ്ട് പ്രധാന റിലീസുകളിലാണ് നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒന്ന് ഓഗസ്റ്റ് മാസത്തെ തൊഴിൽ റിപ്പോർട്ടും രണ്ട് പണപ്പെരുപ്പ റിപ്പോർട്ടുമാണ്.

ഇന്നലെ, ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വങ്ങളും ഇറക്കുമതിക്കാരിൽ നിന്നുള്ള ഉയർന്ന ഡോളർ ഡിമാൻഡും കാരണം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 ​​പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 88.19 ൽ എത്തിയിരുന്നു.