റഷ്യൻ കറൻസിയായ റൂബിളോ അല്ലെങ്കിൽ ബിറ്റ്കോയിനോ ക്രൂഡ് ഓയിലിന് പകരം സ്വീകരിക്കാനാണ് ശ്രമം

ദില്ലി: പാശ്ചാത്യ രാജ്യങ്ങൾ ഉപരോധങ്ങൾ കൊണ്ട് മുറുക്കിയ കുരുക്കഴിക്കാൻ പുതുവഴി തേടി റഷ്യ. യുക്രൈൻ അധിനിവേശം തുടരുകയും തങ്ങളെ ചങ്ങലപ്പൂട്ടിട്ട് പൂട്ടാൻ നോക്കുന്ന ലോകരാജ്യങ്ങളോട് അതേ നിലയിൽ പൊരുതുകയുമാണ് റഷ്യ ചെയ്യുന്നത്.

Scroll to load tweet…

റഷ്യൻ ഗ്യാസ് സൊസൈറ്റി പ്രസിഡന്റ് പവേൽ സവൽനിയാണ് ഇക്കാര്യത്തിൽ സൂചന നൽകിയത്. ചൈനയും തുർക്കിയും അടക്കമുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ താത്പര്യം കാട്ടിയിട്ടുണ്ട്. 

Scroll to load tweet…

റഷ്യൻ കറൻസിയായ റൂബിളോ അല്ലെങ്കിൽ ബിറ്റ്കോയിനോ ക്രൂഡ് ഓയിലിന് പകരം സ്വീകരിക്കാനാണ് ശ്രമം. റൂബിളിന്റെ മൂല്യം ഉയർത്തുകയാണ് റഷ്യയുടെ ശ്രമം. ഇതിലൂടെ ഉപരോധത്തെ നേരിയ തോതിലെങ്കിലും മറികടക്കുകയാണ് ലക്ഷ്യം.

Scroll to load tweet…

ദീർഘകാലമായി ചൈനയ്ക്ക് മുന്നിൽ റഷ്യ വെച്ചിരിക്കുന്ന ആവശ്യമാണ് ഉൽപ്പന്നങ്ങൾക്ക് റൂബിളിലോ യുവാൻ ഉപയോഗിച്ചോ പണം നൽകുകയെന്നത്. ഇക്കാര്യത്തിൽ ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ടില്ല. നിർണായക സന്ദർഭത്തിൽ ഈ ആവശ്യം വീണ്ടും ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ഈ വാർത്ത പ്രചരിച്ചതോടെ ബിറ്റ്കോയിന്റെ മൂല്യം ഉയർന്നു. 

Scroll to load tweet…