ദില്ലി: ദേശീയപാതാ വികസനത്തിന് 80% ശതമാനം ഭൂമിയേറ്റെടുത്തതിനു ശേഷം മാത്രമെ ടെണ്ടര്‍ നടപടികള്‍ തുടങ്ങുവെന്ന ചട്ടത്തില്‍ കേരളത്തിന് ഇളവ് നല്‍കുമെന്നു ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കില്ല. ലാവലിന്‍ കേസ് ഇപ്പോള്‍ നിലവിലില്ലെന്നും ദില്ലിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.