ഇൗ സാമ്പത്തിക വർഷത്തിൻ്റെ ആദ്യപാദത്തിൽ റിലയൻസ് കമ്യൂണിക്കേഷൻസിന് വൻ നഷ്ടത്തിൻ്റെ ബാലൻസ് ഷീറ്റ്. 1210 കോടി രൂപയുടെ നഷ്ടം വഴി കമ്പനി സാക്ഷ്യം വഹിച്ചത് 33 ശതമാനത്തിൻ്റെ ഇടിവാണ്. 3591 കോടിയുടെ കുറവാണ് വരുമാനത്തിൽ ഉണ്ടായത്. ചിലസമയങ്ങളിൽ കമ്പനി വൻ വ്യാപാര നഷ്ടമാണ് നേരിടുന്നത്.
കഴിഞ്ഞ മാർച്ചിൽ അവസാനിച്ച 2016 -17 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ കമ്പനി 948 കോടിയുടെ നഷ്ടമാണ് അനുഭവിച്ചത്. കമ്പനിയുടെ ഒാഹരി വില ശനിയാഴ്ച ബി.എസ്.ഇയിൽ 20.75ൽ നിന്ന് 2.12 ശതമാനം താഴ്ന്നു.
എയർസെല്ലുമായി കമ്പനി ലയിപ്പിക്കുന്നതിനുള്ള തീരുമാനം അവലോകനം ചെയ്യാൻ കമ്പനി ബോർഡ് യോഗം ചേർന്നതിനിടെയാണ് ഇത്. ലയനം സെപ്റ്റംബറിൽ പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അനിൽ അംബാനിയാണ് റിലയൻസ് കമ്യൂണിക്കേഷൻസിൻ്റെ തലപ്പത്ത്.
