ഇന്ന് ലോകം അടക്കിഭരിക്കുന്നത് അമേരിക്കയാണ്. സമ്പദ്‌വ്യവസ്ഥയുടെ അധീശത്വമാണ് അമേരിക്കയെ ലോകത്തിന്റെ പൊലീസുകാരനാക്കിയത്. അമേരിക്കന്‍ മേധാവിത്വത്തിന് കടുത്ത വെല്ലുവിളിയുമായി ചൈന തൊട്ടുപിന്നിലുണ്ട്. കൂടാതെ ബ്രിട്ടന്‍, ജര്‍മ്മനി, ജപ്പാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെയൊക്കെ സമ്പദ് വളര്‍ച്ച ദ്രുതഗതിയിലാണ്. എന്നാല്‍ 2030കളില്‍ ആരായിരിക്കും ലോകം അടക്കിഭരിക്കുക? ഇതുസംബന്ധിച്ച് ലോകപ്രശസ്‌ത സാമ്പത്തിക ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ട് നോക്കുക. 2030 ആകുമ്പോള്‍ ലോകം അടക്കിഭരിക്കുന്ന 5 രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

5, ജര്‍മ്മനി

2030ല്‍ 4308 ബില്യണ്‍ ഡോളര്‍ ആസ്‌തിയുള്ള ജര്‍മ്മനി .9 ശതമാനം വളര്‍ച്ചയാണ് അടുത്ത 14 വര്‍ഷത്തിനുള്ളില്‍ കൈവരിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

4, ജപ്പാന്‍

അടുത്ത 14 വര്‍ഷത്തിനുള്ളില്‍ 0.7 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ജപ്പാന്‍ കൈവരിക്കുക. 2016ലെ ജപ്പാന്റെ ജിഡിപി 5792 ബില്യണ്‍ ഡോളര്‍ ആണെങ്കില്‍ 2030 ആകുമ്പോള്‍ അത് 6,535 ആയി ഉയരുമെന്നാണ് പ്രവചനം

3, ഇന്ത്യ

അടുത്ത ഒന്നര ദശാബ്‌ദത്തിനിടെ ഇന്ത്യന്‍ സാമ്പത്തികരംഗം വന്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ പ്രവചനം. 6.9 ശതമാനമായിരിക്കും ഈ കാലയളവില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. ഇന്ത്യന്‍ ജിഡിപി 2557 ഡോളറില്‍നിന്ന് 7287 ഡോളറായി ഉയരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2, ചൈന

2016 മുതല്‍ 2030 വരെയുള്ള കൈലയളവില്‍ ചൈന അഞ്ചു ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ ഇപ്പോഴത്തെ ജിഡിപിയായ 9307 ബില്യണ്‍ ഡോളര്‍ അടുത്ത 14 വര്‍ഷം കഴിയുമ്പോള്‍18829 ബില്യണ്‍ ഡോളറായി ഉയരും.

1, യു എസ് എ

2030 ആകുമ്പോഴും ലോകത്തിന്റെ അധിപന് മാറ്റമുണ്ടാകില്ല. സമ്പദ് വ്യവസ്ഥയിലെ ഒന്നാം സ്ഥാനം അമേരിക്ക നിലനിര്‍ത്തും. അമേരിക്കയുടെ ഇപ്പോഴത്തെ ജിഡിപി 17149 ബില്യണ്‍ ഡോളര്‍ എന്നത് 2030 ആകുമ്പോള്‍ 23,857 ബില്യണ്‍ ഡോളറായി ഉയരും. ഈ കാലയളവില്‍ അമേരിക്ക കൈവരിക്കുക 2.3 ശതമാനം വളര്‍ച്ചയായിരിക്കും.

ഈ പട്ടികയില്‍ ഏറ്റവും വലിയ വളര്‍ച്ച കൈവരിക്കുന്നത് ഇന്ത്യയാണെന്നാണ് പ്രവചനം. അതുകൊണ്ടുതന്നെയാണ് ലോകത്തെ സാമ്പത്തിക ശക്തികളില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്താന്‍ ഇന്ത്യയ്‌ക്ക് സാധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.