ധനമന്ത്രി തോമസ് ഐസക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായി കൂടിക്കാഴ്ച്ച നടത്തി. ദില്ലി സർക്കാരിന്‍‍റെ നികുതി പരിഷ്ക്കാരങ്ങൾ മനസ്സിലാക്കാനാണ് കേജ്രിവാളിനെ കണ്ടതെന്ന് തോമസ് ഐസക് പറഞ്ഞു. കച്ചവട സ്ഥാപനങ്ങളിൽ നിന്നും 100 രൂപയിൽ കൂടുതൽ നികുതി കിട്ടുന്ന ഏത് ബില്ലും നികുതി ഡിപ്പാർട്ട്മെന്‍റിന്‍റെ ആപ്പ് വഴി അപ്ലോഡ് ചെയ്താൽ കമ്പ്യൂട്ടർ നറുക്കെടുപ്പിലൂടെ വിജയികൾക്ക് സമ്മാനം നൽകുമെന്നും,വിൽപ്പന രംഗത്തെ നികുതി വെട്ടിപ്പ് തടയാൻ പുതിയ നിയമനിർമ്മാണങ്ങൾ നടത്തുമെന്നും തോമസ് ഐസക് പറഞ്ഞു.