Asianet News MalayalamAsianet News Malayalam

ശരീരം ഫിറ്റായിരിക്കാൻ വീട്ടിൽ ചെയ്യേണ്ട അഞ്ച് കാലിസ്‌തെനിക് വർക്കൗട്ടുകൾ ?

ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്ന വിവിധ വ്യായാമങ്ങൾ ഇന്നുണ്ട്. അതിലൊന്നാണ് കാലിസ്‌തെനിക്‌സ് വർക്കൗട്ടുകൾ. ഉപകരണങ്ങളൊന്നും ഉപയോ​ഗിക്കാതെ ചെയ്യുന്നവയാണ് കാലിസ്‌തെനിക്‌സ് വർക്കൗട്ടുകൾ.

five calisthenics exercises to do at home to keep your body fit
Author
First Published Dec 23, 2023, 9:05 PM IST

വ്യായാമങ്ങൾ നമ്മുടെ ശരീരത്തിന് പ്രധാനപ്പെട്ടവയാണ്. ശരീരം ഫിറ്റായും ആരോ​ഗ്യത്തോടെയുമിരിക്കാൻ ദിവസവും 20 മിനുട്ടെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്ന വിവിധ വ്യായാമങ്ങൾ ഇന്നുണ്ട്. അതിലൊന്നാണ് കാലിസ്‌തെനിക്‌സ് വർക്കൗട്ടുകൾ. 

ഉപകരണങ്ങളൊന്നും ഉപയോ​ഗിക്കാതെ ചെയ്യുന്നവയാണ് കാലിസ്‌തെനിക്‌സ് വർക്കൗട്ടുകൾ. പുഷ്അപ്പുകൾ, ക്രഞ്ചുകൾ, ബർപീസ് എന്നിവ കാലിസ്‌തെനിക് വ്യായാമങ്ങളുടെ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നവയാണ്. 

കാലിസ്‌തെനിക്‌സിന് വ്യായാമങ്ങൾ ചെയ്യുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ശരീരം ഫിറ്റായി നിലനിർത്താൻ വീട്ടിൽ തന്നെ ചെയ്യേണ്ട അഞ്ച് പ്രധാനപ്പെട്ട കാലിസ്‌തെനിക്‌സ് വർക്കൗട്ടുകളാണ് താഴേ പറയുന്നത്...

പുൾ അപ്പ്...

ശരീരത്തിന്റെ മുകൾ ഭാഗത്തെ ശക്തിപ്പെടുത്താനുള്ള വ്യായാമമാണ് 'പുൾ അപ്പ്' എന്നത്. പുൾ അപ്പ് ബാറിൽ കയറി നിന്ന ശേഷം ഒരു പോലെ കൈപിടിച്ച് നിൽക്കുക. ശേഷം പുൾ ബാർ താഴ്ത്തുക. താഴ്ത്തുന്നതിനനുസരിച്ച് ശരീരം സാവധാനം ഉയരും. പുൾ ബാറിന് മുകളിൽ കഴുത്ത് എത്തുന്ന രീതിയിൽ വേണം ചെയ്യാൻ. ശേഷം സാവധാനം താഴോട്ട് വരിക. വീണ്ടും ഇത് ചെയ്യുക. 

പുഷ് അപ്പ്...

മറ്റൊരു വ്യായാമാണ് 'പുഷ് അപ്പ്'. ഷോൾഡറിന് ചുറ്റുുമുള്ള മസിൽസ് കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് പുഷ് അപ്പ്. ഇത് ഇത്തരത്തിൽ ദിവസേന പുഷ് അപ്പ് എടുക്കുന്നവരുടെ ഷോൾഡർ മസിൽസ് നല്ല സ്‌ട്രെംഗ്ത്തൻ ആകുന്നതിനും അതുപോലെതന്നെ കാലുകൾക്ക് നല്ല ബലം കിട്ടുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു.

ക്രഞ്ചസ്...

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നമ്മളിൽ ഭൂരിഭാഗം പേരും. ശരീരഭാരം കുറയ്ക്കാനായി നാം ചെയ്യുന്ന പ്രധാന വ്യായാമങ്ങളിലൊന്നാണ് ക്രഞ്ചസ്. നിലത്തു മലർന്നു കിടന്ന് കൈകൾ തലയ്ക്കടിയിൽ പിടിച്ച് വയറ്റിലെ മസിലുകൾക്ക് മർദ്ദം കൊടുത്തു നിവരുകയും കിടക്കുകയുമാണ് വേണ്ടത്. 

ബർപീസ്...

ശരീരത്തിലെ അമിതകൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് ബർപീസ്. ഇത് കാർഡിയോവാസ്‌കുലാർ മസിലുകളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു. 

ജമ്പ് സ്ക്വാറ്റ്...

കലോറി കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനുമുള്ള ഫലപ്രദമായ വ്യായാമമാണ് ജമ്പ് സ്ക്വാറ്റ്. വ്യായാമ ദിനചര്യയിൽ സ്ക്വാറ്റുകൾ ഉൾപ്പെടുത്തുന്നത് വയറിലെ പേശികളെ ടോൺ ചെയ്യാനും വയറിലെ കൊഴുപ്പിന്റെ രൂപം കുറയ്ക്കാനും സഹായിക്കും. 

പ്രമേഹമുള്ളവർ ഈ നട്സ് കഴിക്കൂ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും

 

Follow Us:
Download App:
  • android
  • ios