Asianet News MalayalamAsianet News Malayalam

'മിസ്റ്റർ ആന്‍റ് മിസിസ് ബാച്ച്‍ലര്‍' ആദ്യ ഗാനം 'പതിത ഹൃദയ' പുറത്തിറങ്ങി

മഹേഷ് ഗോപാലിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത്  അതിരൻ , സന്തോഷം , സോമന്റെ കൃതാവ് എന്നീ സിനിമകളുടെ സംഗീത സംവിധായകനായ പി എസ്‌ ജയഹരി ആണ് .

Pathitha Hridhaya song Lyrical from Mr Mrs Bachelor Indrajith Anaswara staring Deepu Karunakaran film
Author
First Published Aug 16, 2024, 8:53 AM IST | Last Updated Aug 16, 2024, 8:53 AM IST

കൊച്ചി: ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമിച്ച്, ദീപു കരുണാകരൻ സംവിധാനം ചെയ്ത്, ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന 'മിസ്റ്റർ ആന്‍റ് മിസിസ് ബാച്ച്‍ലര്‍'   എന്ന ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി. 'പതിത ഹൃദയ' എന്ന ഗാനമാണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് . 

മഹേഷ് ഗോപാലിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത്  അതിരൻ , സന്തോഷം , സോമന്റെ കൃതാവ് എന്നീ സിനിമകളുടെ സംഗീത സംവിധായകനായ പി എസ്‌ ജയഹരി ആണ് .ജെ' മൈമയും, മീന മേലത്തും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത് .  മ്യൂസിക് 247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ലിറിക്കൽ വീഡിയോ ചെയ്തിരിക്കുന്നത് സനൂപ് പ്രദീപ് (റാബിറ്റ് ബോക്സ് ആഡ്സ്) . 

ഓഗസ്റ്റ് 23 ന്  തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്  അർജുൻ ടി സത്യൻ ആണ്. 
ഡയാന  ഹമീദ് , റോസിൻ ജോളി , ബൈജു പപ്പൻ , രാഹുൽ മാധവ് , സോഹൻ സീനുലാൽ , മനോഹരി ജോയ് , ജിബിൻ ഗോപിനാഥ് , ലയ സിംപ്സൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത് . 

ഛായാഗ്രഹണം - പ്രദീപ് നായർ, എഡിറ്റിംഗ് - സോബിൻ കേ സോമൻ, കലാ സംവിധാനം - സാബു റാം, സംഗീതം - പി എസ് ജയഹരി, വസ്ത്രാലങ്കാരം - ബൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ - എസ് മുരുഗൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബാബു ആർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ - ശരത് വിനായക്, ചീഫ് അസോസിയേറ്റ് - സാംജി എം ആൻ്റണി, അസോസിയേറ്റ് ഡയറക്ടർ - ശ്രീരാജ് രാജശേഖരൻ, മേക്കപ്പ് - ബൈജു ശശികല, പി. ആർ. ഒ - വാഴൂർ ജോസ്, ശബരി, മാർക്കറ്റിംഗ് & ബ്രാൻഡിംഗ് - റാബിറ്റ് ബോക്സ് ആഡ്‌സ്, പബ്ലിസിറ്റി ഡിസൈൻ - മാ മി ജോ, സ്റ്റിൽസ് - അജി മസ്കറ്റ്

'വയനാട് ദുരന്ത സമയത്ത് ഇങ്ങനെ വീഡിയോ ചെയ്യാമോ?' അനാവശ്യ കമന്‍റിന് മറുപടി നല്‍കി ശ്രീക്കുട്ടി

'ഞങ്ങളുടെ കുടുംബ ജീവിതത്തെക്കുറിച്ച് അനാവശ്യമായ ചര്‍ച്ചകള്‍ നടത്തുന്നതെന്തിന് ?' ചോദ്യവുമായി ബാഷി കുടുംബം

Latest Videos
Follow Us:
Download App:
  • android
  • ios