എന്താണ് വാർഷിക വിവര പ്രസ്താവന ഇല്ലെങ്കിൽ ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെൻറ്?

ദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി അടുക്കാറായി. സെപ്റ്റംബർ 15 വരെയാണ് നികുതി ദായകർക്ക് റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസരം ഉള്ളത്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുൻപ് തീർച്ചയായും ആദായ നികുതി പോർട്ടലിൽ ലഭ്യമായിട്ടുള്ള വാർഷിക വിവര പ്രസ്താവനയെ കുറിച്ച് അറിഞ്ഞിരിക്കണം. എന്താണ് വാർഷിക വിവര പ്രസ്താവന ഇല്ലെങ്കിൽ ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെൻറ്? ഇതിൽ തെറ്റ് വന്നാൽ എങ്ങനെ തിരുത്താം എന്നറിയാം.

എന്താണ് വാർഷിക വിവര പ്രസ്താവന (AIS)

വാർഷിക വിവര പ്രസ്താവനയ്ക്ക് (എഐഎസ്) സർക്കാർ അവതരിപ്പിച്ചത്. ഇതിന് രണ്ട് ഘടകങ്ങളുണ്ട് - നികുതിദായകരുടെ വിവരങ്ങളുടെ സംഗ്രഹം (Taxpayer Information Summary - TIS). ഇത് നികുതിദായകന് റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള സൗകര്യത്തിന് വേണ്ടിയാണ്. കൂടാതെ ടിഐഎസിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ വിശദമാക്കുന്ന ശരിയായ വാർഷിക വിവര പ്രസ്താവനയും. സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന എല്ലാ ഇടപാടുകളുടെയും വിശദാംശങ്ങൾ ഇതിൽ ലഭ്യമാകും.

വാർഷിക വിവര പ്രസ്താവനയിലെ വിവരങ്ങൾ തെറ്റാണെങ്കിൽ നികുതിദായകർ എന്തുചെയ്യണം?

ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിലെ (incometax.gov.in) ‘സേവനങ്ങൾ’ എന്ന ടാബിന് കീഴിലുള്ള ‘വാർഷിക വിവര പ്രസ്താവന (എഐഎസ്)’ ക്ലിക്ക് ചെയ്താൽ പുതിയ എഐഎസ് ലഭിക്കും. എഐഎസിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ കൃത്യമല്ലെന്ന് കണ്ടാൽ തിരുത്താനുള്ള സൗകര്യം ഉണ്ട്. ഫീഡ്‌ബാക്കായി ഇത് നൽകാവുന്നതാണ്. ഓപ്‌ഷണൽ’ ടാബിൽ ഇതുതന്നെ ചെയ്യാനാകും.

വാർഷിക വിവര പ്രസ്താവനയിലെ തെറ്റുകൾ തിരുത്താം

പുതിയ ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക (incometax.gov.in)

'സേവനങ്ങൾ' ടാബിന് കീഴിൽ 'വാർഷിക വിവര പ്രസ്താവന (എഐഎസ്)' തിരഞ്ഞെടുക്കുക.

ഇപ്പോൾ, രണ്ട് ഓപ്ഷനുകൾ ദൃശ്യമാകും - നികുതിദായക വിവര സംഗ്രഹം (ടിഐഎസ്), വാർഷിക വിവര പ്രസ്താവന (എഐഎസ്). ഇതിൽ AIS-ൽ ക്ലിക്ക് ചെയ്യുക.

AIS-ൽ ക്ലിക്ക് ചെയ്‌ത ശേഷം, സ്‌ക്രീനിൽ AIS-ന്റെ ഭാഗം A, Part B എന്നിവ കാണാം.

ഇതിൽ നിന്നും ശരിയല്ലാത്ത വിവരങ്ങൾ തിരഞ്ഞെടുക്കുക.

ഫീഡ്ബാക്ക് സമർപ്പിക്കാൻ 'ഓപ്ഷണൽ' തിരഞ്ഞെടുക്കുക.

നിങ്ങൾക്ക് 7 ഓപ്ഷനുകൾ ലഭ്യമാകും. ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന്, വേണ്ട ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഇപ്പോൾ, സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക