സൗഹൃദത്തിന്റെ പേരില്‍ വലിയ തുകകള്‍ പണമായി കൈമാറാറുണ്ട്. എന്നാല്‍ ആദായനികുതി നിയമങ്ങള്‍ അനുസരിച്ച് ഇത് ഗുരുതരമായ നിയമലംഘനമാണ്.

നിങ്ങളുടെ സുഹൃത്തില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പണമായി പണം കടം വാങ്ങാറുണ്ടോ? എങ്കില്‍ അതൊരുപക്ഷേ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കാന്‍ സാധ്യതയുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ പലരും സൗഹൃദത്തിന്റെ പേരില്‍ വലിയ തുകകള്‍ പണമായി കൈമാറാറുണ്ട്. എന്നാല്‍ ആദായനികുതി നിയമങ്ങള്‍ അനുസരിച്ച് ഇത് ഗുരുതരമായ നിയമലംഘനമാണ്.

ടാക്‌സ് അഡൈ്വസറി പ്ലാറ്റ്ഫോമായ ടാക്‌സ്ബഡ്ഡി അടുത്തിടെ പങ്കുവെച്ച ഒരു കേസാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചയാക്കുന്നത്. 1.20 ലക്ഷം രൂപ സുഹൃത്തില്‍ നിന്ന് പണമായി കടം വാങ്ങിയ രാഹുല്‍ എന്ന വ്യക്തിക്ക് അതേ തുക പിഴയായി അടയ്ക്കേണ്ടി വന്നേക്കാം. ഇത് രാഹുലിന്റെ മാത്രം കഥയല്ല. വലിയ തുകകള്‍ പണമായി കൈകാര്യം ചെയ്യുന്നത് ഗുരുതരമായ പിഴകള്‍ക്ക് കാരണമാകുമെന്ന് പലര്‍ക്കും അറിയില്ല.

പണമിടപാടുകള്‍ക്ക് ഉയര്‍ന്ന പിഴ ചുമത്തുന്നത് എന്തുകൊണ്ട്?

വലിയ പണമിടപാടുകള്‍ക്ക് ആദായനികുതി വകുപ്പ് കര്‍ശനമായ നിയമങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ വായ്പയെടുക്കുക, തിരിച്ചടയ്ക്കുക, സംഭാവനകള്‍ നല്‍കുക എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ചില പരിധികളുണ്ട്. ഈ പരിധി ലംഘിച്ചാല്‍ ഇടപാട് നടത്തിയ തുകയുടെ 100% വരെ പിഴ ചുമത്താന്‍ വകുപ്പുണ്ട്.

സെക്ഷന്‍ 269എസ്എസ്: 20,000 രൂപയോ അതില്‍ കൂടുതലോ തുക വായ്പയായി പണമായി സ്വീകരിച്ചാല്‍ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 269എസ്എസ് ലംഘിച്ചതിന് പിഴ ചുമത്തപ്പെടും. രാഹുലിന്റെ കാര്യത്തില്‍ സംഭവിച്ചത് ഇതാണ്. ഇങ്ങനെ നിയമലംഘനം നടത്തിയാല്‍ സെക്ഷന്‍ 271ഡിഎപ്രകാരം വായ്പയെടുത്ത തുകയ്ക്ക് തുല്യമായ പിഴ ചുമത്തും.

സെക്ഷന്‍ 269എസ്ടി: ഒരു ദിവസം 2 ലക്ഷം രൂപയോ അതില്‍ കൂടുതലോ പണമായി കൈപ്പറ്റിയാല്‍ സെക്ഷന്‍ 269എസ്ടി പ്രകാരം പിഴ ചുമത്താം. ഇവിടെയും കൈപ്പറ്റിയ തുകയുടെ 100% പിഴയായി നല്‍കേണ്ടി വരും.

സെക്ഷന്‍ 269ടി: 20,000 രൂപയോ അതില്‍ കൂടുതലോ തുകയുടെ വായ്പ പണമായി തിരിച്ചടച്ചാല്‍ സെക്ഷന്‍ 269ടി പ്രകാരം പിഴ ചുമത്തപ്പെടാം.

വലിയ പണമിടപാടുകള്‍ ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?

നികുതി ആനുകൂല്യം നഷ്ടപ്പെടാം: ഒരു ബിസിനസ്സ് നടത്തുന്നയാള്‍ ഒരു വ്യക്തിക്ക് ഒരു ദിവസം 10,000 രൂപയില്‍ കൂടുതല്‍ പണമായി നല്‍കിയാല്‍, ആ തുക ബിസിനസ്സ് ചെലവായി കണക്കാക്കില്ല. ഇത് ലാഭക്കണക്കില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ കൂടുതല്‍ നികുതി നല്‍കേണ്ടി വരും.

നികുതിയിളവ് ലഭിക്കില്ല: 2,000 രൂപയില്‍ കൂടുതല്‍ തുക സംഭാവന പണമായി നല്‍കിയാല്‍ സെക്ഷന്‍ 80ജി പ്രകാരമുള്ള നികുതിയിളവ് ലഭിക്കില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം പണമായി അടച്ചാലും നികുതി ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും.

ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍: ഒരു വര്‍ഷം 1 കോടി രൂപയില്‍ കൂടുതല്‍ ബാങ്കില്‍ നിന്ന് പിന്‍വലിച്ചാല്‍ 2% ടിഡിഎസ് ബാങ്ക് ഈടാക്കും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ 20 ലക്ഷത്തില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ 5% വരെ ടിഡിഎസ് ഉണ്ടാകും.

നികുതി പിഴകള്‍ ഒഴിവാക്കാന്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ ശീലമാക്കാം

വലിയ തുകകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ബാങ്ക് ട്രാന്‍സ്ഫര്‍, യുപിഐ, ചെക്ക് തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. ഇത് നികുതി നിയമങ്ങള്‍ പാലിക്കാന്‍ സഹായിക്കുക മാത്രമല്ല, അനാവശ്യമായ പിഴകളും നിയമക്കുരുക്കുകളും ഒ