ബിജെപി പ്രവർത്തകൻ ആയിരിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും എൽ കെ അദ്വാനിയെപ്പോലെയുള്ള മഹാൻമാരാണ് ബിജെപിയെ ശക്തമാക്കിയതെന്നും മോദി ട്വീറ്റ് ചെയ്തു. ബിജെപി നേതൃത്വത്തിനെതിരെ അദ്വാനി വ്യംഗ്യമായി ഉയർത്തിയ വിയോജിപ്പുകളെപ്പറ്റി മോദിയുടെ ട്വീറ്റിൽ പരാമർശമില്ല.
ബിജെപിയുടെ സാരാംശമാണ് എൽ കെ അദ്വാനി അദ്ദേഹത്തിന്‍റെ ബ്ലോഗിൽ പറഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ആദ്യം, പാർട്ടി പിന്നീട്, അവസാനം വ്യക്തി എന്നത് ബിജെപിയെ നയിക്കുന്ന മന്ത്രമാണെന്നും മോദി ട്വീറ്റ് ചെയ്തു. ഒരു ബിജെപി പ്രവർത്തകൻ ആയിരിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും എൽ കെ അദ്വാനിയെപ്പോലെയുള്ള മഹാൻമാരാണ് ബിജെപിയെ ശക്തമാക്കിയതെന്നും മോദി ട്വീറ്റ് ചെയ്തു. ബിജെപി നേതൃത്വത്തിനെതിരെ അദ്വാനി വ്യംഗ്യമായി ഉയർത്തിയ വിയോജിപ്പുകളെപ്പറ്റി മോദിയുടെ ട്വീറ്റിൽ പരാമർശമില്ല.
ബിജെപിയുടെ നയങ്ങളോട് വിയോജിക്കുന്നവർ ദേശവിരുദ്ധരല്ലെന്നും വിയോജിക്കാനുള്ള സ്വാതന്ത്ര്യവും വ്യത്യസ്തതയ്ക്കുള്ള സാധ്യതയുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അന്തസത്തയെന്നും എൽ കെ അദ്വാനി തന്‍റെ ബ്ലോഗിൽ എഴുതിയിരുന്നു. അടുത്തിടെ ബിജെപിക്ക് എതിരായി ചർച്ച ചെയ്യപ്പെട്ട പ്രധാന വിഷയങ്ങളെയെല്ലാം അദ്വാനി തന്‍റെ ബ്ലോഗിൽ പരാമർശിക്കുന്നുണ്ട്. പാർട്ടിക്കുള്ളിൽ ആഭ്യന്തര ജനാധിപത്യം വേണമെന്നും ബിജെപിയുടെ ചരിത്രവും പാരമ്പര്യവും പറഞ്ഞുകൊണ്ട് അദ്ദേഹം വ്യംഗ്യമായി ആവശ്യപ്പെടുന്നു.
ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പുകളുമായി എൽ കെ അദ്വാനിയുടെ ബ്ലോഗ്
ഇലക്ടറൽ ബോണ്ട് വിവാദത്തിലും പാർട്ടിയുടെ ധനസമാഹരണ മാർഗ്ഗങ്ങൾ സുതാര്യമാകണം എന്നുപറഞ്ഞ് അദ്വാനി തന്‍റെ അഭിപ്രായം പറയുന്നുണ്ട്. ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും പാർട്ടി വ്യക്തികേന്ദ്രീകൃതം ആകരുതെന്നും അദ്വാനി ബ്ലോഗിൽ ആവശ്യപ്പെടുന്നു. പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ, അടൽ ബിഹാരി വാജ്പേയി തുടങ്ങിയ മഹാരഥന്‍മാരായ നേതാക്കൾക്കൊപ്പം പ്രവർത്തിക്കാനായെന്നും തന്‍റെ ബ്ലോഗിൽ എഴുതിയ അദ്വാനി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്ലോഗിൽ ഒരിടത്തും പരാമർശിക്കുന്നില്ല.
