Asianet News MalayalamAsianet News Malayalam

ശമ്പള കുടിശ്ശികയുടെ നികുതി ഇളവ്; ഫോം 10 ഇ സമർപ്പിക്കാനുള്ള 5 ഘട്ടങ്ങൾ

ഫോം 10 ഇ സമർപ്പിച്ചില്ലേ? ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയേക്കാം. ഏഴാം ശമ്പള കമ്മീഷനു കീഴിലുള്ള ശമ്പള കുടിശ്ശികയുടെ നികുതി ഇളവ് ലഭിക്കാൻ ഈ ഘട്ടങ്ങൾ അറിഞ്ഞിരിക്കൂ 

5 Steps to Submit Form 10E Tax Relief On Salary Arrears
Author
Trivandrum, First Published Aug 25, 2022, 12:01 PM IST

ഴാം ശമ്പള കമ്മീഷൻ കേന്ദ്ര സർക്കാർ ജീവനക്കാർക്ക്  മുൻകാല പ്രാബല്യത്തോടെ ശമ്പളവും അലവൻസുകളും കുടിശ്ശിക സഹിതം നല്കാൻ ശുപാർശ ചെയ്തു കഴിഞ്ഞു. എന്നാൽ നികുതി സ്ലാബുകളിലെ മാറ്റങ്ങൾ കാരണം ഈ വർഷം അടച്ച ശമ്പള കുടിശ്ശിക അല്ലെങ്കിൽ പെൻഷൻ തുകകൾ പോലുള്ളവയിൽ, ഒരു വ്യക്തിയ്ക്ക് നൽകിയ മുൻകാല കുടിശ്ശികകൾക്ക് ഉയർന്ന നികുതി ലഭിച്ചേക്കാം. എന്നാൽ, ശമ്പള കുടിശ്ശിക ലഭിച്ച കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 89 പ്രകാരം ഇളവ് അവകാശപ്പെടാം. 

Read Also: 'അവന്റെ ലജ്ജ എന്നെ ആകർഷിച്ചു'; പ്രണയ ചിത്രങ്ങൾ ലേലത്തിന് വെച്ച് ഇലോൺ മസ്‌കിന്റെ മുൻ കാമുകി

ആദായ നികുതി നിയമത്തിലെ  സെക്ഷൻ 89 (1) പ്രകാരം, കുടിശ്ശികയായോ, മുൻകൂറായോ ശമ്പളം സ്വീകരിക്കുന്നതിനോ കുടുംബ പെൻഷൻ കുടിശ്ശികയായി സ്വീകരിച്ചതിനോ ഒരു നികുതിദായകന് നികുതിയിളവ് അവകാശപ്പെടാം. ശമ്പള കുടിശ്ശികയുടെ നികുതി ഇളവ് ലഭിക്കണമെങ്കിൽ  സർക്കാർ ജീവനക്കാർ ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ ഓൺലൈനായി ഫോം 10ഇ ഫയൽ ചെയ്യണം. 

ഫോം 10 ഇ സമർപ്പിക്കാതെ സെക്ഷൻ 89 പ്രകാരം ഇളവ് അവകാശപ്പെടുന്ന നികുതിദായകർക്ക് ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിക്കാൻ സാധ്യതയുണ്ട്. ഫോം 10E സമർപ്പിച്ചതിന് ശേഷം, റീഫണ്ട് ലഭിക്കുന്നതിന് നിങ്ങളുടെ ഐടിആർ ഫയലിംഗിൽ നികുതി ഇളവ് കോളത്തിന് കീഴിൽ ഈ വിശദാംശങ്ങൾ ചേർക്കേണ്ടത് നിർബന്ധമാണ്

Read Also: "ഗൗതം അദാനി: ദി മാൻ ഹു ചേഞ്ച്ഡ് ഇന്ത്യ"; ജീവചരിത്രം ഒക്ടോബറിൽ

ഫോം 10ഇ ഓൺലൈനായി എങ്ങനെ ഫയൽ ചെയ്യാം?

  • സർക്കാർ ജീവനക്കാർക്ക് ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ വഴി ഫോം 10ഇ ഫയൽ ചെയ്യാം. ഫയൽ ചെയ്യേണ്ട ഘട്ടങ്ങൾ ഇതാ;
  • http://www.incometax.gov.in ലേക്ക് ലോഗിൻ ചെയ്യുക
  • ഇ-ഫയൽ ടാബിൽ ക്ലിക്ക് ചെയ്ത് ഫോമുകളുടെ ലിസ്റ്റിൽ നിന്ന് ഫോം 10 ഇ  തിരഞ്ഞെടുക്കുക.
  • മൂല്യനിർണയ വർഷം തിരഞ്ഞെടുക്കുക.
  • വിവിധ തരത്തിലുള്ള കുടിശ്ശികകൾക്കായുള്ള 5 അനുബന്ധങ്ങൾ ഫോം 10 ഇയി ൽ അടങ്ങിയിരിക്കുന്നു. നിങ്ങൾ Annexure-I തിരഞ്ഞെടുക്കണം, അത് മുൻകൂറായി ലഭിച്ച ശമ്പളത്തിനോ കുടിശ്ശികക്കോ വേണ്ടിയുള്ളതാണ്.
  • സെക്ഷൻ 89 പ്രകാരം ലഭ്യമായ നികുതി ഇളവിന്റെ തുക ഫോം 10 ഇയിൽ ഓട്ടോമാറ്റിക്കലി കണക്കാക്കും.

Read Also : അംബാനി നോക്കിവെച്ച എന്‍ഡിടിവിയെ, അദാനി സ്വന്തമാക്കി

നിങ്ങൾ ഫോം 10 ഇ ഫയൽ ചെയ്തുകഴിഞ്ഞാൽ, പണം ലഭിക്കുന്നതിന് നിങ്ങളുടെ ആദായ നികുതി റിട്ടേൺ (ITR) ഫയലിംഗിൽ നിങ്ങൾ അത് ക്ലെയിം ചെയ്യണം. അതിനായി നിങ്ങളുടെ ഐടിആറിലെ ടാക്സ് റിലീഫ് കോളത്തിന് കീഴിൽ ഈ വിശദാംശങ്ങൾ പരാമർശിക്കുക.
 

Follow Us:
Download App:
  • android
  • ios