Asianet News MalayalamAsianet News Malayalam

അദാനിക്കെതിരായ അന്വേഷണം; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ അന്വേഷണത്തിന് പുതിയ സമിതി വേണമെന്ന് ഹര്‍ജി

അദാനി അന്വേഷണത്തിൽ പുതിയ സമിതിക്കായി സുപ്രീം കോടതിയിൽ ഹർജി. നിലവിലെ സമിതിയിലെ അംഗങ്ങളുടെ ആത്മാര്‍ഥയില്‍ സംശയമുണ്ടെന്ന് ഹർജിയില്‍ പറയുന്നു
 

Adani Hindenburg case Plea in Supreme Court for fresh panel apk
Author
First Published Sep 18, 2023, 3:44 PM IST

ദില്ലി: അദാനി-ഹിൻഡൻബർഗ് കേസിൽ അന്വേഷണത്തിന് പുതിയ സമിതി വേണമെന്ന് ഹര്‍ജി. ആറംഗ പാനലിൽ മൂന്ന് പേരുടെ താൽപ്പര്യ വൈരുദ്ധ്യം ആരോപിച്ചാണ് കേസിലെ ഹരജിക്കാരിൽ ഒരാൾ  പുതിയ സമിതി വേണമെന്ന് ആവശ്യപ്പെട്ടത്. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ഒ പി ഭട്ട്, മുതിർന്ന അഭിഭാഷകൻ സോമശേഖർ സുന്ദരേശൻ എന്നിവരെ വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്തുന്നത് ഉചിതമല്ലെന്ന് ഹർജിക്കാരിൽ ഒരാളായ അനാമിക ജയ്‌സ്വാൾ പറഞ്ഞു. 

ALSO READ: മുകേഷ് അംബാനിയുടെ പുതിയ മെഗാ മാൾ; പ്രതിമാസം വാടക 40 ലക്ഷം, ക്യൂ നിൽക്കുന്നത് ലക്ഷ്വറി ബ്രാൻഡുകള്‍

ഇന്ത്യയിൽ അദാനി ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുന്നതിനായി 2022 മാർച്ച് മുതൽ അദാനി ഗ്രൂപ്പുമായി അടുത്ത പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ പുനരുപയോഗ ഊർജ കമ്പനിയായ ഗ്രീൻകോയുടെ ചെയർമാനായാണ് ഒ പി ഭട്ട് നിലവിൽ പ്രവർത്തിക്കുന്നത്. മുൻ മദ്യവ്യവസായിയും നാടുവിട്ട സാമ്പത്തിക കുറ്റവാളിയുമായ വിജയ് മല്യയ്‌ക്ക് വായ്പ നൽകിയതിൽ തെറ്റായി പ്രവർത്തിച്ചുവെന്ന കേസിൽ 2018 മാർച്ചിൽ ഭട്ടിനെ സിബിഐ വിസ്തരിച്ചിട്ടുണ്ട്.  എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകളില്‍ നിന്നും 1.2 ബില്യൺ യുഎസ് ഡോളറിന്റെ തട്ടിപ്പ് നടത്തിയെന്നാണ് വിജയ് മല്യയുടെ കേസ്. ഈ വായ്പ നൽകിയ 2006 - 2011 കാലയളവിൽ  ഭട്ട് ആണ് എസ്‌ബിഐ ചെയർമാനായി സേവനമനുഷ്ഠിച്ചത്. ഈ വസ്തുതകൾ ഭട്ട് തന്നെ സുപ്രീം കോടതിയെ അറിയിക്കണമായിരുന്നു എന്ന് അനാമിക ജയ്‌സ്വാൾ പറഞ്ഞു. കേസിൽ അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ജയ്സ്വാളിന് വേണ്ടി ഹാജരായത്.

ALSO READ: രണ്ടാംലോകമഹായുദ്ധ കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ആഡംബര ഹോട്ടൽ; ഏറ്റെടുത്തത് ഹിന്ദുജ ഗ്രൂപ്പ്

മറ്റൊരു അംഗമായ, മുതിർന്ന അഭിഭാഷകൻ സുന്ദരേശൻ, സെബി ബോർഡ് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽ അദാനി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് അഭിഭാഷകനായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios