Asianet News MalayalamAsianet News Malayalam

ഏപ്രിൽ മുതൽ മംഗളൂരുവിൽ നിന്നുള്ള വിമാന യാത്ര ചെലവേറും; ഉപയോക്തൃ വികസന ഫീസ് ഉയർത്തി

ഉപയോക്തൃ വികസന ഫീസ് വർധിപ്പിച്ചതിനാൽ മംഗളൂരുവിൽ നിന്നുള്ള വിമാന യാത്രയുടെ   ചെലവ് ഏപ്രിൽ മുതൽ വർധിപ്പിക്കും. അഹമ്മദാബാദ് ഇന്റർനാഷണൽ എയർപോർട്ടിൽ യു ഡി എഫ് ഉയർത്താൻ അദാനി എയർപോർട്ട്സ് ശ്രമിച്ചെങ്കിലും ഇതുവരെ തീരുമാനമായില്ല. പുതുക്കിയ നിരക്കുകൾ അറിയാം. 
 

Air travel from Mangaluru to get costlier starting April
Author
First Published Jan 16, 2023, 4:58 PM IST

മംഗളൂരു: ഏപ്രിൽ മുതൽ മംഗളൂരുവിൽ നിന്നുള്ള വിമാന യാത്രയുടെ ചെലവ് ഉയരും. ഉപയോക്തൃ വികസന ഫീസ് ഉയർത്തിയതാണ് കാരണം. 2026 മാർച്ച് വരെയുള്ള കാലയളവിൽ ഉപയോക്തൃ വികസന ഫീസ് (യുഡിഎഫ്) വർദ്ധിപ്പിക്കാൻ എയർപോർട്ട് താരിഫ് ഫിക്സിംഗ് ബോഡിയായ എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (എഇആർഎ) അദാനി എയർപോർട്ടിന്റെ ഉടമസ്ഥതയിലുള്ള മംഗളൂരു ഇന്റർനാഷണൽ എയർപോർട്ടിന് (എംഐഎ) അനുമതി നൽകിയിട്ടുണ്ട്. 

നിലവിൽ, മംഗളൂരു വിമാനത്താവളത്തിൽ നിന്നും യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്നനുമാണ് യു ഡി എഫ് ഈടാക്കുന്നത്. എന്നാൽ ഫെബ്രുവരി മുതൽ മംഗളൂരു വിമാനത്താവളത്തിൽലേക്ക് എത്തിച്ചേരുന്ന യാത്രക്കാർ പോലും ഈ ഫീസ് നൽകേണ്ടിവരും.  ആഭ്യന്തര യാത്രക്കാർക്ക് 150 രൂപയും രാജ്യാന്തര യാത്രക്കാർക്ക് 825 രൂപയുമാണ് മംഗളൂരുവിൽ നിന്ന് പുറത്തേക്ക് പറക്കുന്നതിന് നിലവിലെ ഉപയോക്തൃ വികസന ഫീസ്. 

2023 ഏപ്രിൽ മുതൽ ആഭ്യന്തര യാത്രയ്ക്ക് ഉപയോക്തൃ വികസന ഫീസ് നിലവിലെ 150 രൂപയിൽ നിന്ന് 560 രൂപയായി ഉയർത്തും. ഇത് 2024 ഏപ്രിലിന് ശേഷം 700 രൂപയായി ഉയരും. 2025 ഏപ്രിൽ മുതൽ 735 രൂപ.  2025 ഏപ്രിലിനു ശേഷം 1,120 രൂപയായും ഉയരും.

 നവംബറിൽ അഹമ്മദാബാദ് ഇന്റർനാഷണൽ എയർപോർട്ടിൽ യു ഡി എഫ് ഉയർത്താൻ അദാനി എയർപോർട്ട്സ് ശ്രമിച്ചെങ്കിലും എഇആർഎ ഇതുവരെ ഈ നിർദ്ദേശത്തിൽ തീരുമാനമെടുത്തിട്ടില്ല.

മുംബൈ ഇന്റർനാഷണൽ എയർപോർട്ട്, അഹമ്മദാബാദ് ഇന്റർനാഷണൽ എയർപോർട്ട്, ലക്‌നൗ ഇന്റർനാഷണൽ എയർപോർട്ട്, മംഗളൂരു ഇന്റർനാഷണൽ എയർപോർട്ട്, ജയ്പൂർ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 7 വിമാനത്താവളങ്ങളെ ഈ കൂട്ടായ്മ നിയന്ത്രിക്കുന്നു.

Follow Us:
Download App:
  • android
  • ios