Asianet News MalayalamAsianet News Malayalam

നീണ്ടുനിൽക്കുന്ന വാരാന്ത്യ അവധികൾ! 2023 ലെ സവിശേഷത, ഒന്ന് ശ്രദ്ധിച്ചാൽ പൊതു അവധിയും ചേർത്ത് ആഘോഷക്കാലമാക്കാം

പുതിയ വര്‍ഷത്തിലെ നീളമേറിയ വാരാന്ത്യങ്ങളുടെ പട്ടിക അറിയാം

all you need to know 2023 holidays list
Author
First Published Dec 26, 2022, 7:32 PM IST

നിറയെ പ്രതീക്ഷയുമായി ഏവരും പുതുവര്‍ഷമായ 2023-നെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. കൂടുതല്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലര്‍ പ്രതിജ്ഞയെടുക്കുമ്പോള്‍ മറ്റു ചിലരാകട്ടെ പുതിയ മേഖലകളിലെ സാധ്യതകള്‍ ആരായുന്നതിനും പുതിയ കാഴ്ചകള്‍ തേടിയിറങ്ങാനും പദ്ധതിയിടുന്നു. നിങ്ങളും അത്തരമൊരു സഞ്ചാരിയാണെങ്കില്‍, തുടര്‍ച്ചയായ അവധികള്‍ ഒത്തുചേരുന്നതിലൂടെ പതിവിലും നീണ്ടുനില്‍ക്കുന്ന നിരവധി വാരാന്ത്യങ്ങളാണ് 2023-ല്‍ പുത്തന്‍ പ്രയാണങ്ങള്‍ക്കുള്ള അവസരമൊരുക്കുന്നത്. പുതിയ വര്‍ഷത്തിലെ നീളമേറിയ വാരാന്ത്യങ്ങളുടെ പട്ടികയാണ് ചുവടെ ചേര്‍ക്കുന്നത്.

ജനുവരി

ജനുവരി 14 (ശനിയാഴ്ച)- ലോഹ്രി, മകര സംക്രാന്ത്രി
ജനുവരി 15 (ഞായറാഴ്ച)- പൊങ്കല്‍
ജനുവരി 13 നും ജനുവരി 16 നും ലീവ് എടുക്കുകയാണെങ്കില്‍ തുടര്‍ച്ചയായ 4 ദിവസത്തെ അവധിയോടെ വാരാന്ത്യം ആഘോഷിക്കാം.

ജനുവരി 26 (വ്യാഴാഴ്ച)- റിപ്പബ്‌ളിക് ദിവസം
ജനുവരി 28 (ശനിയാഴ്ച)
ജനുവരി 29 (ഞായറാഴ്ച)

ജനുവരി 27 ന് വെള്ളിയാഴ്ച ഓഫ് എടുക്കുകയാണെങ്കില്‍ തുടര്‍ച്ചയായ 4 ദിവസം ജോലി നിന്നും വിട്ടുനില്‍ക്കാനാകും.

ഫെബ്രുവരി

ഫെബ്രുവരി 18 (ശനിയാഴ്ച)- മഹാശിവരാത്രി
ഫെബ്രുവരി 19 (ഞായറാഴ്ച)
ഫെബ്രുവരിയില്‍ ഒരു നീളമേറിയ വാരാന്ത്യം മാത്രമേ ലഭിക്കുകയുള്ളൂ. ഫെബ്രുവരി 17, വെള്ളിയാഴ്ച ലീവ് എടുക്കുകയാണെങ്കില്‍ 3 ദിവസം ജോലിക്ക് അവധി നല്‍കാം


മാര്‍ച്ച്

മാര്‍ച്ച് 8 (ബുധനാഴ്ച)- ഹോളി
മാര്‍ച്ച് 9, 10 ദിവസങ്ങളില്‍ ഓഫ്/ ലീവ് എടുക്കാന്‍ സാധിച്ചാല്‍ തുടര്‍ച്ചയായ 5 ദിവസത്തെ അവധി ലഭിക്കും


ഏപ്രില്‍

ഏപ്രില്‍ 4 (ചൊവ്വാഴ്ച)- മഹാവീര്‍ ജയന്തി
ഏപ്രില്‍ 7 (വെള്ളിയാഴ്ച)- ദുഃഖവെള്ളി
ഏപ്രില്‍ 5-നും 6-നും ലീവ് എടുക്കുകയാണെങ്കില്‍ തുടര്‍ച്ചയായ 6 ദിവസത്തെ അവധി ലഭിക്കും

മേയ്

മേയ് 5 (വെള്ളിയാഴ്ച)- ബുദ്ധ പൂര്‍ണിമ
തുടര്‍ച്ചയായ 3 ദിവസം ജോലിയില്‍ നിന്നും വിട്ടുനില്‍ക്കാം.

ജൂണ്‍

ജൂണ്‍ 29 (വ്യാഴാഴ്ച)- ബക്രീദ്
ജൂണ്‍ 30, വെള്ളിയാഴ്ച ഓഫ് എടുക്കുകയാണെങ്കില്‍ 4 ദിവസത്തെ അവധിയോടെ വാരാന്ത്യം ആഘോഷിക്കാം.

ഓഗസ്റ്റ്

ഓഗസ്റ്റ് 15 (ചൊവ്വാഴ്ച)- സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 14-ന് ലീവ് എടുക്കുകയാണെങ്കില്‍ 4 ദിവസത്തെ അവധി നേടാം.

ഓഗസ്റ്റ് 29 (ചൊവ്വാഴ്ച)- തിരുവോണം
ഓഗസ്റ്റ് 30 (ബുധനാഴ്ച)- രക്ഷാബന്ധന്‍
ഓഗസ്റ്റ് 28-ന് ലീവ് എടുത്താല്‍ തുടര്‍ച്ചയായ 4 ദിവസം അവധിയാകും.

സെപ്റ്റംബര്‍

സെപ്റ്റംബര്‍ 7 (വ്യാഴാഴ്ച)- ജന്മാഷ്ടമി
സെപ്റ്റംബര്‍ 8, വെള്ളിയാഴ്ച ലീവ് എടുത്താല്‍ തുടര്‍ച്ചയായ 4 ദിവസം അവധിയാകും.

സെപ്റ്റംബര്‍ 19 (ചൊവ്വാഴ്ച)- ഗണേഷ് ചതുര്‍ത്ഥി
സെപ്റ്റംബര്‍ 18, തിങ്കളാഴ്ച ലീവ് എടുത്താല്‍ തുടര്‍ച്ചയായ 4 ദിവസം അവധിയാകും.

ഒക്ടോബര്‍

ഒക്ടോബര്‍ 2 (തിങ്കളാഴ്ച)- ഗാന്ധി ജയന്തി
3 ദിവസത്തെ തുടര്‍ച്ചയായ അവധി ലഭിക്കും

ഒക്ടോബര്‍ 24 (ചൊവ്വാഴ്ച)- ദസറ
ഒക്ടോബര്‍ 23, തിങ്കളാഴ്ച ഓഫ് എടുക്കാനായാല്‍ 4 ദിവസത്തെ അവധിയാകും.

നവംബര്‍

നവംബര്‍ 12 (ഞായറാഴ്ച)- ദീപാവലി
നവംബര്‍ 13 (തിങ്കളാഴ്ച)- ഗോവര്‍ദ്ധന്‍ പൂജ
നവംബര്‍ 10, വെള്ളിയാഴ്ച ലീവ് എടുത്താല്‍ 4 ദിവസത്തെ അവധി ലഭിക്കും.

നവംബര്‍ 27 (തിങ്കളാഴ്ച)- ഗുരു നാനാക്ക് ജയന്തി
തുടര്‍ച്ചയായ 3 ദിവസത്തെ അവധി

ഡിസംബര്‍

ഡിസംബര്‍ 25 (തിങ്കളാഴ്ച)- ക്രിസ്തുമസ്
ഡിസംബര്‍ 23, വെള്ളിയാഴ്ച ഓഫ് എടുത്താല്‍ 4 ദിവസത്തെ തുടര്‍ച്ചയായ അവധിയോടെ വാരാന്ത്യം ആഘോഷിക്കാം.

മുഖ്യമന്ത്രി ദില്ലിയിൽ, ഇ പിക്കെതിരായ ആരോപണം പി ബി ചർച്ച ചെയ്യുമോ? തണുപ്പ് എങ്ങനെയുണ്ടെന്ന മറുചോദ്യം മറുപടി!

Follow Us:
Download App:
  • android
  • ios