ദില്ലി: ഉപഭോക്താക്കളുടെ പരാതികൾക്ക് നാളെ മുതൽ പരിഹാരമാകുമെന്ന് യെസ് ബാങ്ക്. എ ടി എമ്മുകളിലും ബ്രാഞ്ചുകളിലും നാളെ മുതൽ ആവശ്യത്തിന് പണം എത്തും. മൊറട്ടോറിയം നാളെ വൈകീട്ട് ആറ് മണിയോടെ മാറ്റുമെന്നാണ് സൂചന.

തകർന്നു പോകുമോ എന്റെ ബാങ്കും? നിങ്ങളുടെ നിക്ഷേപങ്ങൾ സുരക്ഷിതമാണ് എന്നുറപ്പിക്കാനുള്ള നാല് സൂചകങ്ങൾ

എല്ലാ എ ടി എമ്മുകളും നിറക്കുമെന്നും ബ്രാഞ്ചുകളിൽ പണം എത്തുമെന്നും യെസ് ബാങ്ക് അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് കുമാർ വ്യക്തമാക്കി.  ഉപഭോക്താക്കൾക്ക് ബാങ്കിന്റെ എല്ലാ സേവനങ്ങളും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നടത്തിയിട്ടുള്ളതുപോലെ ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾക്ക് ഭയം ആവശ്യമില്ലെന്നും യെസ് ബാങ്ക് അധികൃതർ വിശദമാക്കി.

യെസ് ബാങ്ക് എടിഎമ്മുകളുടെ പ്രവര്‍ത്തനം പൂര്‍ണതോതിലേക്ക്

മൂന്നിലൊരു ഭാഗം ഉപഭോക്താക്കൾ മാത്രമാണ് മൊറട്ടോറിയം പ്രഖ്യാപിച്ച സമയത്ത് 50000 രൂപ പിൻവലിച്ചത്. പണം പിൻവലിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഇടപാടുകാർ പ്രതികരിച്ചതെന്നും യെസ് ബാങ്ക് വിശദമാക്കുന്നു. 

യെസ് ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്‍റ്

പെരുകിയ കിട്ടാക്കടം,മൂലധനം കണ്ടെത്തുന്നതിലെ വീഴ്ച ഒപ്പം ഭരണതലത്തിലെ കെടുകാര്യസ്ഥത എന്നിവയാണ് യെസ് ബാങ്കിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. മുന്നറിയിപ്പുകൾ പരിഗണിച്ച് മുന്നേറുന്നതിൽ ബാങ്ക് നേതൃത്വം പരാജയപ്പെട്ടതിനേ തുടര്‍ന്ന് മൊററ്റോറിയം പ്രഖ്യാപിച്ച് ഭരണം ആര്‍ബിഐ ഏറ്റെടുത്തത്. 

ഏഴ് ദിവസത്തിനകം പുതിയ ബോര്‍ഡ് നിലവില്‍ വരും, യെസ് ബാങ്കിന്‍റെ രക്ഷാ പദ്ധതി ഈ രീതിയില്‍