മിക്ക കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകളും ആകര്‍ഷകമായ സമ്മാനങ്ങളും നിശ്ചിത തുക ചിലവഴിക്കുമ്പോള്‍ പ്രത്യേക ഓഫറുകളും വാഗ്ദാനം ചെയ്യുന്നു

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള കോ ബ്രാന്‍ഡഡ ക്രെഡിറ്റ് കാര്‍ഡുകള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ വിലക്കിഴിവുകളും സമ്മാനങ്ങളും നേടാനാകും. സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്കും ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഇന്ധനം നിറയ്ക്കുന്നവര്‍ക്കും ഈ കാര്‍ഡുകള്‍ ഗുണകരമാണ്. വിമാനയാത്രയ്ക്കുള്ള പോയിന്റുകള്‍ അല്ലെങ്കില്‍ സമ്മാന കൂപ്പണുകള്‍ പോലുള്ള ആനുകൂല്യങ്ങള്‍ ഈ കാര്‍ഡുകള്‍ നല്‍കുന്നു. മിക്ക കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകളും ആകര്‍ഷകമായ സമ്മാനങ്ങളും നിശ്ചിത തുക ചിലവഴിക്കുമ്പോള്‍ പ്രത്യേക ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.

ചില കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകളും അവയുടെ വാര്‍ഷിക ഫീസും പരിശോധിക്കാം

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ഈസ്‌മൈട്രിപ്പ് കാര്‍ഡിന് 350 രൂപയാണ് വാര്‍ഷിക ഫീസ്. യാത്രാ എസ്ബിഐ കാര്‍ഡിന് 499 രൂപയാണ് വാര്‍ഷിക ഫീസ്. ആമസോണ്‍ പേ ഐസിഐസിഐ കാര്‍ഡിന് വാര്‍ഷിക ഫീസ് ഇല്ല. ഇന്ത്യന്‍ഓയില്‍ ആര്‍ബിഎല്‍ ബാങ്ക് എക്‌സ്ട്രാ കാര്‍ഡിന് 1500 രൂപ വാര്‍ഷിക ഫീസ് ഉണ്ട്. സ്വിഗ്ഗി എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡിനും എയര്‍ടെല്‍ ആക്‌സിസ് ബാങ്ക് കാര്‍ഡിനും 500 രൂപ വീതമാണ് വാര്‍ഷിക ഫീസ്.

 കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ തിരഞ്ഞെടുക്കാം?

  •  ഏത് സ്ഥാപനത്തോടാണ് കൂടുതല്‍ താല്പര്യമെന്ന് വിലയിരുത്തുക.
  • യാത്ര, ഇന്ധനം, ഷോപ്പിംഗ് എന്നിവയ്ക്കുള്ള ചിലവുകളുമായി കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ താരതമ്യം ചെയ്യുക.
  • വാര്‍ഷിക ഫീസും വാര്‍ഷിക ഫീസ് ഒഴിവാക്കാന്‍ ചിലവഴിക്കേണ്ട തുകയും പരിശോധിക്കുക.
  • കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ ചിലവുകളേക്കാള്‍ കൂടുതലാണെന്ന് ഉറപ്പാക്കാന്‍ എല്ലാ മാസവും മുഴുവന്‍ തുകയും അടച്ചു തീര്‍ക്കുക. പലിശ നിരക്കുകളുമായി ആനുകൂല്യങ്ങള്‍ താരതമ്യം ചെയ്യുക.

കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ചില പരിമിതികളുമുണ്ട്:

  • കൂടിയ പലിശ നിരക്ക്: ഓരോ മാസവും മുഴുവന്‍ തുകയും തിരിച്ചടച്ചില്ലെങ്കില്‍ ചില കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കിയേക്കാം.
  • അമിതമായി ചിലവഴിക്കാനുള്ള പ്രവണത: ചിലപ്പോള്‍ വാര്‍ഷിക ഫീസ് ഒഴിവാക്കാനോ മറ്റ് ആനുകൂല്യങ്ങള്‍ നേടാനോ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വാങ്ങാന്‍ ശ്രമിച്ചേക്കാം..