ശമ്പളം കിട്ടാതെ വലയുന്ന ഫെഡറല്‍ ജീവനക്കാരും, അടിസ്ഥാന സേവനങ്ങള്‍ നിലച്ചതിനാല്‍ ദുരിതത്തിലായ ലക്ഷക്കണക്കിന് അമേരിക്കക്കാരും പാര്‍ട്ടിപ്പോരിന്റെ ഇരകളാകുകയാണ്. 

മേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍, ഭക്ഷ്യസഹായം മുടങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കയില്‍ ദശലക്ഷക്കണക്കിന് പൗരന്മാര്‍ . ആര്‍ക്കും വിശന്നിരിക്കേണ്ടിവരില്ലെന്ന് പ്രസിഡന്റ് ട്രംപ് അദ്ദേഹം ഉറപ്പുനല്‍കിയെങ്കിലും, സാങ്കേതിക പ്രശ്നങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആരും പട്ടിണി കിടക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, ധനസഹായം തുടരാന്‍ നിയമപരമായ വഴികള്‍ തേടാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. സര്‍ക്കാര്‍ ഫണ്ട് നിലച്ചതോടെ ഏകദേശം 4.2 കോടി ആളുകള്‍ക്ക് ലഭിക്കുന്ന പ്രതിമാസ ഭക്ഷ്യസഹായമായ സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (സ്‌നാപ്) ആനുകൂല്യം നവംബര്‍ 1 മുതല്‍ മുടങ്ങേണ്ടതായിരുന്നു. എന്നാല്‍, ഫണ്ട് മുടങ്ങാതിരിക്കാന്‍ അടിയന്തര സഹായനിധി ഉപയോഗിക്കണമെന്ന് റോഡ് ഐലന്‍ഡിലെ ഒരു ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.

നിയമക്കുരുക്ക്; ആശങ്കയില്‍ ജനങ്ങള്‍ എന്നാല്‍, ഈ അടിയന്തര ഫണ്ട് ഉപയോഗിക്കാന്‍ നിയമപരമായി കഴിയില്ല എന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. ഇത് സ്‌നാപ് ആനുകൂല്യങ്ങള്‍ കിട്ടേണ്ടവര്‍ക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒക്ടോബര്‍ 1-ന് തുടങ്ങിയ ഈ ഷട്ട്ഡൗണ്‍ രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ശമ്പളം കിട്ടാതെ വലയുന്ന ഫെഡറല്‍ ജീവനക്കാരും, അടിസ്ഥാന സേവനങ്ങള്‍ നിലച്ചതിനാല്‍ ദുരിതത്തിലായ ലക്ഷക്കണക്കിന് അമേരിക്കക്കാരും പാര്‍ട്ടിപ്പോരിന്റെ ഇരകളാകുകയാണ്. റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും പരസ്പരം പഴിചാരി മുന്നോട്ടുപോകുമ്പോള്‍, ഈ വാരാന്ത്യം മുതല്‍ ഷട്ട്ഡൗണിന്റെ പൂര്‍ണ്ണ പ്രഹരം സാധാരണക്കാര്‍ക്ക് നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരോഗ്യ ഇന്‍ഷുറന്‍സും വിമാനയാത്രയും പ്രതിസന്ധിയില്‍

ആരോഗ്യ ഇന്‍ഷുറന്‍സ്: 2 കോടിയിലധികം പേര്‍50 രൂപയുടെ ഒരു പരസ്യം ബൈജൂസിന് നല്‍കിയ ആത്മവിശ്വാസം; പക്ഷെ തകര്‍ന്നടിഞ്ഞത് 22,000 കോടിയുടെ കമ്പനി

ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്ഉറപ്പാക്കുന്ന സബ്സിഡികളുടെ കാലാവധി അവസാനിക്കുന്നതാണ് ഇനി വരാനുള്ള പ്രധാന പ്രതിസന്ധി. സബ്സിഡിയില്ലാതെ പുതിയ ഇന്‍ഷുറന്‍സ് എടുക്കുന്ന നവംബര്‍ 1 മുതല്‍ പ്രീമിയം കുത്തനെ ഉയരും.

മറ്റ് സഹായങ്ങള്‍: ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള ഭക്ഷ്യസഹായം, കുട്ടികള്‍ക്ക് പോഷകാഹാരവും മറ്റ് സഹായങ്ങളും നല്‍കുന്ന ഹെഡ് സ്റ്റാര്‍ട്ട് പ്രോഗ്രാമുകള്‍ എന്നിവയും അടച്ചുപൂട്ടലിന്റെ വക്കിലാണ്.

വിമാന സര്‍വീസ്: എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ ടവറുകളിലെ ജീവനക്കാരുടെ കുറവ് കാരണം വിമാനയാത്രയെയും ഷട്ട്ഡൗണ്‍ ബാധിച്ചുതുടങ്ങി.

എന്താണ് ഷട്ട്ഡൗണ്‍?

യുഎസ് കോണ്‍ഗ്രസ് നിശ്ചിത സമയത്തിനുള്ളില്‍ സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ചെലവുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ പരാജയപ്പെടുമ്പോള്‍ ആണ് ഷട്ട്ഡൗണ്‍ സംഭവിക്കുന്നത്. യുഎസ് സര്‍ക്കാരിന് പണം ചെലവഴിക്കാന്‍ നിയമപരമായ അനുമതി നല്‍കുന്നതിനുള്ള കാലാവധി ഒക്ടോബര്‍ 1 ന് അവസാനിച്ചു. ഈ സമയത്തിനുള്ളില്‍, ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും ചേര്‍ന്ന് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലോ താല്‍ക്കാലിക ഫണ്ടിംഗ് ബില്ലിലോ ഒത്തുതീര്‍പ്പില്‍ എത്തേണ്ടതായിരുന്നു. അത് സംഭവിക്കാത്തതാണ് ഇപ്പോഴത്തെ വിഷയത്തിന് കാരണം.