ദില്ലി: കൊവിഡിനെ തുടർന്ന് തിരിച്ചടി നേരിട്ട ഇന്ത്യൻ സാമ്പത്തിക രംഗത്തിന് നാലര ലക്ഷം കോടിയുടെ സഹായം വേണമെന്ന് ഫിക്കി. അടിയന്തിരമായി രണ്ടര ലക്ഷം കോടി സർക്കാർ ചിലവഴിക്കണമെന്നും ആവശ്യപ്പെട്ടു.

കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന് ഫിക്കി പ്രസിഡന്റ് സംഗീത റെഡ്ഡി കത്തയച്ചു. നിർമ്മാണം, വ്യവസായ മേഖലകളിൽ പുത്തൻ സാധ്യതകൾ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള വിതരണ ശൃംഖല തടസ്സപ്പെട്ട സാഹചര്യത്തിലാണിത്.

റീഫണ്ട്, സർക്കാർ പേമെന്റ് എന്നീ ഇനങ്ങളിൽ രണ്ടര ലക്ഷം കോടി അടിയന്തിരമായി ചിലവാക്കിയാൽ ഇപ്പോഴത്തെ പ്രതിസന്ധി ഒരു പരിധി വരെ നിയന്ത്രിക്കാമെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. രണ്ടു -മൂന്ന് ദിവസത്തിനുള്ളിൽ സർക്കാരിന് കൊവിഡ് -19 സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനായേക്കുമെന്നും അദ്ദേ​ഹം പറഞ്ഞു.

Read also: കേന്ദ്രത്തിന്റെ പാക്കേജ് വൈകുന്നു; സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും കടം വാങ്ങാൻ കേരളം