Asianet News MalayalamAsianet News Malayalam

Gold price : ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത് 920 രൂപ; സ്വർണവില അവലോകനം

ഇന്ന് ഒരു ദിവസംകൊണ്ട് സ്വർണവിലയിൽ 920 രൂപയുടെ കുറവാണ് ഉണ്ടായത്. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.  

gold price analysis 30 04 2022
Author
Trivandrum, First Published Apr 30, 2022, 5:05 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ട് തവണ സ്വർണവില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ സ്വർണവിലയുള്ളത്. ഏപ്രിലിലെ സ്വർണവില അവലോകനം നടത്തുകയാണെന്നുണ്ടെങ്കിൽ ഈ മാസം സ്വർണ വില നിരവധി തവണ കൂടുകയും കുറയുകയും ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ രണ്ട് ദിവസം മാത്രമാണ് സ്വർണ വിലയിൽ നേരിയ വർധനവ് ഉണ്ടായത്. ബാക്കിയുള്ള ദിവസങ്ങളിൽ സ്വർണവില തുടർച്ചയായി ഇടിയുന്ന കാഴ്ചയാണ് കാണാനായത്.

അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനവും ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയർന്ന ഏകദിന വിൽപന ദിനമായ അക്ഷയ തൃതീയ ആഘോഷത്തിന് ഉപഭോക്താക്കൾക്ക് ഗുണകരമാകുന്നതിനും വേണ്ടിയാണ് ഇന്ന് വില കുറച്ചത് എന്ന് എന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) അറിയിച്ചു.  അക്ഷയ തൃതീയയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്വർണവിലയിലുണ്ടായ വൻ ഇടിവ് വിപണിയെ സജീവമാക്കും എന്ന് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ എസ് അബ്ദുൾ നാസർ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ഏപ്രിൽ ആരംഭിച്ചപ്പോൾ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 38480 രൂപയായിരുന്നു. രണ്ടാം തിയതി ഇതേ വിലയിൽ തന്നെ മാറ്റമില്ലാതെയാണ് സ്വർണ വ്യാപാരം നടന്നത്. എന്നാൽ ഏപ്രിൽ മൂന്ന് മുതൽ സ്വർണവില കുറയുകയായിരുന്നു. ഏപ്രിൽ മൂന്നിന് 120 രൂപയുടെ കുറവോടെ സ്വർണവില ഒരു പവന് 38360 രൂപയായി കുറഞ്ഞു. ഏപ്രിൽ നാലിനും 120 രൂപയുടെ കുറവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഇതോടെ ഏപ്രിൽ നാലിലെ സ്വർണവില 38240 രൂപയായി. ഏപ്രിൽ  അഞ്ചിനും ആറിനും വിലയിൽ മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും ഏപ്രിൽ ഏഴിന് സ്വർണവില ഉയർന്നു. 160 രൂപയുടെ വർധനവോടെ ഒരു പവന്‍ സ്വർണത്തിന് 38400 രൂപയായി വിപണി വില. ഏപ്രിൽ എട്ടിന് ഒരു പവന് സ്വർണത്തിന് 200 രൂപ വർധിച്ച് 38600 രൂപയായി. ഏപ്രിൽ ഒൻപതിന് 280 രൂപയാണ് വർധിച്ചത്. ഇതോടെ ഏപ്രിൽ ഒൻപതിന് 38880 രൂപയ്ക്കാണ് സംസ്ഥാനത്ത്  സ്വർണ വ്യാപാരം നടന്നത്. ഏപ്രിൽ പത്തിനും പതിനൊന്നിനും സ്വർണവിലയിൽ മാറ്റമൊന്നും ഉണ്ടായില്ല. എന്നാൽ പന്ത്രണ്ടിന് വീണ്ടും 320 വർധിച്ച് സ്വർണവില 39200 രൂപയിലെത്തി. ഇതിന്റെ തുടർച്ചയെന്നോണം പതിമൂന്നിന് 280 രൂപയുടെ വർധനവോടെ സ്വർണവില 39480 രൂപയായി. ഏപ്രിൽ 14 ന് വിഷു ഈസ്റ്റർ വിപണിയിൽ സ്വർണവില വീണ്ടും കുതിച്ചുയർന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് 39640 രൂപയായി. പിന്നീട് പതിനഞ്ച് പതിനാറ് പതിനേഴ് തീയതികളിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നു. എന്നാൽ ഏപ്രിൽ പതിനെട്ടിന് 240 രൂപ വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില കുതിച്ചു. ഏപ്രിൽ പത്തൊൻപത്തിന് ഈ വിലയിൽ മാറ്റമില്ലാതെ 39880 രൂപയിൽ തന്നെ വ്യാപാരം തുടർന്നു. 

gold price analysis 30 04 2022

ഏപ്രിൽ 20 ന് 560 രൂപയുടെ കുത്തനെയുള്ള ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. 560 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 39320 രൂപയിലെത്തി നിന്നു. എന്നാൽ അടുത്ത ദിവസം, ഏപ്രിൽ 21 ന് 120 രൂപ വർധിച്ച് സ്വർണവില 39440 രൂപയിലെത്തി. ഇതേ വിലയിൽ തന്നെയാണ് ഏപ്രിൽ 22 നും കച്ചവടം നടന്നത്. എന്നാൽ അതിനു ശേഷം കുത്തനെയുള്ള ഇടിവിനാണ് സ്വർണ വിപണി സാക്ഷ്യം വഹിച്ചത്. ഏപ്രിൽ 23 ന് 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 39200 രൂപയായി. ഇതേ വിലയിൽ തന്നെയാണ് 24 നും  25  നും വിപണനം നടന്നത്. ഏപ്രിൽ 26 ന് 440 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 38760 രൂപയായി. 27 ന് ഇതേ വിലയിൽ വിപണനം തുടർന്നു. 28 ന് 360 രൂപ കുറഞ്ഞ് 38400 രൂപയിലെത്തി. എന്നാൽ ഏപ്രിൽ 29 ന് ഇന്നലെ 440 രൂപ വർധിച്ച് 38840 രൂപയായി. 

ഇന്ന് പതിവിൽ നിന്നും വ്യത്യസ്തമായി രണ്ട് തവണ സ്വർണ വില കുറഞ്ഞു. ആദ്യം 120 രൂപയുടെ കുറവാണ് ഉണ്ടായത്. പിന്നീട് 800 രൂപ കുറഞ്ഞ് 37920 രൂപയിലേക്ക് ഒരു പവൻ സ്വർണവിലയെത്തി. ഇതോടെ ഇന്ന് ഒരു ദിവസംകൊണ്ട് സ്വർണവിലയിൽ 920 രൂപയുടെ കുറവാണ് ഉണ്ടായത്. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.  

ഏപ്രിലിലെ സ്വർണവില ഒറ്റനോട്ടത്തിൽ ; 
(ഒരു പവൻ)

ഏപ്രില്‍ 1 - 38480  രൂപ 
ഏപ്രില്‍ 2 - 38480  രൂപ 
ഏപ്രില്‍ 3 - 38360 രൂപ 
ഏപ്രില്‍ 4 - 38240 രൂപ 
ഏപ്രില്‍ 5 - 38240 രൂപ 
ഏപ്രില്‍ 6 - 38240 രൂപ 
ഏപ്രില്‍ 7 - 38400  രൂപ 
ഏപ്രില്‍ 8 - 38600 രൂപ 
ഏപ്രില്‍ 9 - 38880 രൂപ  
ഏപ്രില്‍ 10 - 38880 രൂപ 
ഏപ്രില്‍ 11 - 38880 രൂപ 
ഏപ്രില്‍ 12 - 39200 രൂപ 
ഏപ്രില്‍ 13 - 39480 രൂപ 
ഏപ്രില്‍ 14 - 39640 രൂപ 
ഏപ്രില്‍ 15 - 39640 രൂപ  
ഏപ്രില്‍ 16 - 39640 രൂപ  
ഏപ്രില്‍ 17 - 39640 രൂപ  
ഏപ്രില്‍ 18 - 39880 രൂപ  
ഏപ്രില്‍ 19 - 39880  രൂപ  
ഏപ്രില്‍ 20 - 39320 രൂപ 
ഏപ്രില്‍ 21 - 39440  രൂപ 
ഏപ്രില്‍ 22 - 39440  രൂപ 
ഏപ്രില്‍ 23 - 39200  രൂപ 
ഏപ്രില്‍ 24 - 39200  രൂപ 
ഏപ്രില്‍ 25 - 39200 രൂപ 
ഏപ്രില്‍ 26 - 38760 രൂപ 
ഏപ്രില്‍ 27 - 38760 രൂപ 
ഏപ്രില്‍ 28 - 38400  രൂപ 
ഏപ്രില്‍ 29 - 38840  രൂപ 
ഏപ്രില്‍ 30 - 38720 രൂപ 
ഏപ്രില്‍ 30 - 37920  രൂപ 
 

Follow Us:
Download App:
  • android
  • ios