ചെലവ് വര്‍ദ്ധിക്കുമ്പോഴും ഭക്ഷ്യവസ്തുക്കള്‍, കാപ്പി, ബ്രേക്ക്ഫാസ്റ്റ് സിറിയല്‍സ്, ഇന്‍സ്റ്റന്റ് ടീ എന്നിവയുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കമ്പനി കയറ്റുമതിയില്‍ ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ആഗോള വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചും, ഇന്‍സ്റ്റന്റ് നൂഡില്‍സ് വില്‍പ്പനയില്‍ ഗണ്യമായ വളര്‍ച്ച നേടിയും, വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്ന ജീവനക്കാര്‍ക്കായി പുതിയ നയം അവതരിപ്പിച്ചും നെസ്‌ലെ ഇന്ത്യ. ഇതിന്റെ ഭാഗമായി നെസ്‌ലെയുടെ ഏറ്റവും പുതിയ ആ ഉല്‍പ്പന്നങ്ങളിലൊന്നായ 'മസാല-എ-മാജിക്' യുകെയില്‍ പുറത്തിറക്കി. ഇന്ത്യന്‍ അടുക്കളകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഈ മസാലക്കൂട്ട്, യുകെയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് തനത് ഇന്ത്യന്‍ രുചി അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അവതരിപ്പിച്ചത്. 'നാടിന്റെ രുചി വീട്ടിലേക്ക്' എന്ന ആശയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഈ ഉല്‍പ്പന്നം യുകെയില്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
ചെലവ് വര്‍ദ്ധിക്കുമ്പോഴും ഭക്ഷ്യവസ്തുക്കള്‍, കാപ്പി, ബ്രേക്ക്ഫാസ്റ്റ് സിറിയല്‍സ്, ഇന്‍സ്റ്റന്റ് ടീ എന്നിവയുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കമ്പനി കയറ്റുമതിയില്‍ ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മാഗി നൂഡില്‍സിന്റെ ജനപ്രീതി വര്‍ധിക്കുന്നതും കമ്പനിക്ക് ഗുണകരമായി,. മാഗി നൂഡില്‍സ് വില്‍പ്പനയില്‍ ഇരട്ടയക്ക വളര്‍ച്ചയാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയത്. ക്ലാസിക് വേരിയന്റിനു പുറമെ, മാഗിയുടെ ഡബിള്‍ മസാല ക്ലാസിക്, സ്‌പൈസി ശ്രേണിയിലുള്ള സ്‌പൈസി ഗാര്‍ലിക്, സ്‌പൈസി ചീസി, സ്‌പൈസി പെപ്പര്‍, സ്‌പൈസി മഞ്ചൂരിയന്‍ എന്നിവയും ഈ വിഭാഗത്തില്‍ മികച്ച മുന്നേറ്റത്തിന് സഹായിച്ചതായി കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു.
വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം കരുത്ത് കാട്ടുന്നു:
നെസ്‌ലെയുടെ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണ വിഭാഗം മികച്ച പ്രകടനം തുടരുകയാണ്. പ്യൂരിന ഫെലിക്‌സ്, ഫ്രിസ്‌കീസ് തുടങ്ങിയ പൂച്ചകള്‍ക്കുള്ള ഭക്ഷണ ഉല്‍പ്പന്നങ്ങളാണ് ഈ വിഭാഗത്തിലെ വളര്‍ച്ചയ്ക്ക് പ്രധാനമായും വഴിയൊരുക്കിയത്. വളര്‍ത്തുമൃഗങ്ങളോടുള്ള സ്‌നേഹം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെസ്‌ലെ 'സ്റ്റാഫ് പെറ്റ് ഫീഡിംഗ് പോളിസി' അവതരിപ്പിച്ചു. ജീവനക്കാര്‍ക്ക് അവരുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഓഫീസില്‍ ഭക്ഷണം നല്‍കാന്‍ ഇത് സഹായിക്കും. വളര്‍ത്തുമൃഗങ്ങളുള്ള ജീവനക്കാര്‍ക്ക് പ്രീമിയം പ്യൂരിന പെറ്റ്‌കെയര്‍ ഉല്‍പ്പന്നങ്ങളുടെ ഒരു ശേഖരം നെസ്‌ലെ ഇന്ത്യ നല്‍കും. ഇതില്‍ സൂപ്പര്‍കോട്ട് പപ്പി ഫുഡ്, പ്രോ പ്ലാന്‍ പപ്പി ഫുഡ്, ഫ്രിസ്‌കീസ് കിറ്റണ്‍ ഫുഡ്, ഫെലിക്‌സ് കിറ്റണ്‍ ഫുഡ് എന്നിവ ഉള്‍പ്പെടുന്നു. ഒരു വളര്‍ത്തുമൃഗത്തെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും ഈ ഉത്തരവാദിത്തം കൂടുതല്‍ നന്നായി നിര്‍വഹിക്കാന്‍ ജീവനക്കാരെ പ്രാപ്തരാക്കുന്നതിനായി,'പാ-ടെര്‍ണിറ്റി ലീവുകള്‍' തുടര്‍ന്നും നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുന്നതിനായി ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നല്‍കുന്ന 'പോട്ടേര്‍ണിറ്റി ലീവ്' കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരുടെയും വളര്‍ത്തുമൃഗങ്ങളുടെയും ക്ഷേമത്തോടുള്ള പ്രതിബദ്ധത ഇത് വ്യക്തമാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

