Asianet News MalayalamAsianet News Malayalam

ഇനി ആ തർക്കം വേണ്ട; എലോൺ മസ്കല്ല ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ

ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അർനോൾട്ടിന്റെ ആസ്തി ടെസ്‌ല സിഇഒ എലോൺ മസ്കിന്റെ ആസ്തിയായ 204.7 

no more tug of war in that Elon musk is no more the richest person in the world afe
Author
First Published Jan 29, 2024, 6:52 PM IST

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ആരെന്ന തർക്കത്തിന് അന്ത്യം. ലൂയിസ് വിറ്റണിന്റെ ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട്, എലോൺ മസ്‌കിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പട്ടം സ്വന്തമാക്കി . ഫോർബ്സ് പട്ടിക പ്രകാരം , ഫ്രഞ്ച് ശതകോടീശ്വരനായ അർനോൾട്ടിന്റെയും കുടുംബത്തിന്റെയും ആസ്തി 23.6 ബില്യൺ ഉയർന്ന് 207.6 ബില്യൺ ഡോളറായി വളർന്നിട്ടുണ്ട്.  ഡിയോർ, ബൾഗാരി, സെഫോറ തുടങ്ങിയ ആഡംബര ഉൽപ്പന്ന ബ്രാൻഡുകളുടെ പിന്നിലെ സ്ഥാപനമാണ് ലൂയിസ് വിറ്റൻ. 

ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അർനോൾട്ടിന്റെ ആസ്തി ടെസ്‌ല സിഇഒ എലോൺ മസ്കിന്റെ ആസ്തിയായ 204.7 ബില്യൺ ഡോളറിനെ മറികടന്നത്. മസ്കിന് ഏകദേശം 13 ശതമാനം നഷ്ടം വന്നതിന് പിന്നാലെയാണ് അർനോൾട്ടിന് ഈ പദവി കിട്ടുന്നത്.  ബെർണാഡ് അർനോൾട്ടാണോ എലോണ്‍ മസ്കാണോ ആരാണ് ഏറ്റവും വലിയ ധനികനെന്ന കാര്യത്തിൽ 2022 മുതൽ തന്നെ വ്യത്യസ്ഥ റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു.  2022 അവസാനത്തോടെ തന്നെ മിസ്റ്റർ അർനോൾട്ട് മസ്കിനെ മറികടന്നിരുന്നതായും റിപ്പോർട്ടുണ്ട്. എന്നിരുന്നാലും 199 ബില്യൺ ഡോളർ ആസ്തിയുള്ള മസ്‌ക് തന്നെയാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന് ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് അവകാശപ്പെടുന്നു. ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസ് 184 ബില്യൺ ഡോളർ ആസ്തിയുമായി ഇലോൺ മസ്‌കിന് തൊട്ടുപിറകിലുണ്ട്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം 183 ബില്യൺ ഡോളർ ആസ്തിയുമായി ബെർണാഡ് അർനോൾട്ട് മൂന്നാം സ്ഥാനത്താണ്.

കഴിഞ്ഞ വർഷം ഏപ്രിലിൽ, കമ്പനിയുടെ ഓഹരികൾ റെക്കോർഡ് ഉയരത്തിൽ എത്തിയതോടെയാണ് ബെർണാഡ് അർനോൾട്ടിന്റെ ആസ്തി 200 ബില്യൺ ഡോളർ കവിഞ്ഞത് . നേരത്തെ എലോൺ മസ്‌കും ജെഫ് ബെസോസും നേടിയ ഈ നാഴികക്കല്ല് നേടുന്ന മൂന്നാമത്തെ വ്യക്തിയായി അർനോൾട്ട് മാറി. പേരുകേട്ട ആഡംബര വസ്തുക്കളുടെ പിന്നിലുള്ള സ്ഥാപനമാണ് അർനോൾട്ടിന്റെ എൽവിഎംഎച്ച്.  ആഡംബര വസ്തുക്കളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കാരണം, എൽവിഎംഎച്ച് ഓഹരികളുടെ മൂല്യം 30 ശതമാനം വർധിച്ചതിന് ശേഷം 2023-ൽ അർനോൾട്ടിന്റെ സമ്പത്തിൽ 39 ബില്യൺ ഡോളറിന്റെ വർദ്ധനവുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios