ദില്ലി: ശുഭലക്ഷണങ്ങൾ പ്രകടമാണെന്നു പറഞ്ഞതിനു പിന്നാലെ കേന്ദ്രസർക്കാറിനു ഞെട്ടലും തലവേദനയും നൽകി വിലക്കയറ്റ നിരക്ക് പുറത്ത്. 56 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ചില്ലറ വിപണിയിലെ വിലക്കയറ്റത്തിൽ ഉണ്ടായിരിക്കുന്നത്. 7.59 ശതമാനമാണ് ജനുവരിയിലെ നിരക്ക്.

നവംബർ മാസത്തിൽ വ്യാവസായിക ഉൽപാദനത്തിൽ ഉണ്ടായ നേരിയ വർധന ഡിസംബറിൽ 0.3 ശതമാനം താഴേക്ക് പോയി. വിലക്കയറ്റം ഉയർന്ന നിലയിലാണെങ്കിലും ഭക്ഷ്യോത്പന്ന വിലയിൽ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഭക്ഷ്യ വിലക്കയറ്റം 13.63 ശതമാനത്തിലാണ്.

Read More: അതിവേഗ റെയില്‍പാത യാത്രക്കാര്‍ക്ക് വേണ്ടി മാത്രമല്ല!; സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഏറ്റവും വലിയ ഗുണങ്ങള്‍ ഇവയാണ്

ഉപഭോക്തൃ വിലയെ അടിസ്‌ഥാനമാക്കിയ വിലക്കയറ്റം ഡിസംബറിൽ 7.35 ശതമാനവും  ഭക്ഷ്യ വിലക്കയറ്റം 14.19 ശതമാനവുമായിരുന്നു. അതേസമയം മറ്റ് വ്യാവസായിക ഉത്പാദനത്തിലും വൈദ്യുതി ഉപയോഗത്തിലും കുറവ് രേഖപ്പെടുത്തി.