തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 1200 കുറഞ്ഞ് 30,600 ലെത്തി. ഗ്രാമിന് 3825 ആണ് ഇന്നത്തെ വില. ഗ്രാമിന് 3975 രൂപയും പവന് 31800 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്. ആഗോള വിപണയിലും സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. 1,585.62 ഡോളറാണ് ഇന്നത്തെ നിരക്ക്.

മാര്‍ച്ച് ഒന്‍പതിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,040 രൂപയും പവന് 32,320 രൂപയുമായിരുന്നു നിരക്ക്. 

Read Also: സ്വര്‍ണം ലോകത്തെ വിറപ്പിക്കുന്നു !, ആര്‍ക്കും നിയന്ത്രിക്കാനാകാതെ ചരിത്രം തിരുത്തി മഞ്ഞലോഹം

കോവിഡ് 19: ആഗോള ഓഹരി വിപണികളില്‍ തളര്‍ച്ച, കുതിച്ചു കയറി സ്വര്‍ണവില

സ്വര്‍ണവില 'മാന്ത്രിക സംഖ്യ'യില്‍, ഉച്ചയോടെ റെക്കോര്‍ഡ് തകര്‍ത്ത് മഞ്ഞലോഹത്തിന്‍റെ മുന്നേറ്റം

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക