Asianet News MalayalamAsianet News Malayalam

വാട്സ്ആപ്പ് ഉണ്ടോ? ബാങ്കിലെ ക്യൂവിൽ നിന്നും രക്ഷപ്പെടാം

ബാങ്കിൽ ക്യൂ നിന്ന് വലയേണ്ട. വാട്സാപ്പ് ഉണ്ടെങ്കില്‍ എല്ലാം വീട്ടിലിരുന്ന് ചെയ്യാം. ഈ 6 ബാങ്കുകളിൽ എങ്ങനെ  വാട്സാപ്പ് ഉപയോഗിക്കുന്നു എന്നറിയാം 

Whatsapp banking guide
Author
First Published Jan 25, 2023, 10:35 AM IST

ണം അത് കാശായി ഇപ്പൊ കൈയ്യിൽ കൊണ്ട് നടക്കാറില്ല നമ്മളിൽ പലരും. കാരണം യുപിഐ തന്നെ. ഗൂഗിൾ പേ പോലുള്ള പേയ്മെന്റ് ആപ്പുകൾ  ഉപയോഗിച്ച് നിമിഷ നേരം കൊണ്ട് പണം നല്കാൻ ഇന്ന് കഴിയും. അതെ രാജ്യം ക്യാഷ് ലെസ്സ് ആയികൊണ്ടിരിക്കുകയാണ്. അപ്പോ പിന്നെ ബാങ്കിങ്ങും കൂടുതൽ സ്മാർട്ട്  ആയല്ലേ പറ്റുള്ളൂ. ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ആരംഭിച്ചതിൽ പിന്നെ ബാങ്കിലേക്കുള്ള യാത്രയും കാത്തിരിപ്പും ഒഴിവാക്കാനായി. വാട്സാപ്പ് ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് ആപ്പുകൾ എന്നിവയെല്ലാം അങ്ങേയറ്റം ഉപകാരപ്രദങ്ങളാണ്. ഇപ്പൊ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ, ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങി എല്ലാ പ്രമുഖ ബാങ്കുകൾക്കും അവരുടെ ഉപഭോക്താക്കൾക്കായി വാട്സാപ്പ് ബാങ്കിങ് സൗകര്യമുണ്ട്. ഈ ബാങ്കുകളുടെ വാട്സാപ്പ് ബാങ്കിങ് സൗകര്യം എങ്ങനെ ഉപയോഗിക്കാം എന്നറിയാം 

പിഎൻബി വാട്സാപ്പ് ബാങ്കിങ് 

സർക്കാർ ഉടമസ്ഥതയിലുള്ള പിഎൻബി കഴിഞ്ഞ വർഷം മുതൽ  ഉപഭോക്താക്കൾക്കും ഉപഭോക്താക്കൾ അല്ലാത്തവർക്കും വാട്സാപ്പ് ബാങ്കിങ് സേവനങ്ങൾ തുടങ്ങിയിട്ടുണ്ട് വാട്സാപ്പിൽ ബാങ്കിങ് സൗകര്യം സജീവമാക്കുന്നതിന് ഉപഭോക്താക്കൾ ആദ്യം പിഎൻബിയുടെ ഔദ്യോഗിക വാട്സാപ്പ് നമ്പർ 9264092640 നിങ്ങളുടെ ഫോണിൽ സേവ് ചെയ്യണം. എന്നിട്ട് ഈ നമ്പറിലേക്ക് ഹലോ എന്ന മെസ്സേജ് അയച്ചാൽ പിഎൻബിയുടെ സേവനങ്ങൾ ലഭിക്കും. 

എസ്ബിഐ വാട്സാപ്പ് ബാങ്കിങ് 

എസ്‌ബിഐ വാട്സാപ്പ് ബാങ്കിങ് സേവനത്തിൽ ബാങ്ക് അക്കൗണ്ട് റജിസ്റ്റർ ചെയ്യുന്നതിന്, നിങ്ങളുടെ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് WAREG A/C നമ്പർ 917208933148  എന്ന നമ്പറിലേക്ക് SMS അയയ്‌ക്കുക. റജിസ്ട്രേഷൻ പൂർത്തിയായാൽ, നിങ്ങൾക്ക് എസ്ബിഐയുടെ വാട്സാപ്പ് സേവനം ഉപയോഗിക്കാൻ കഴിയും.

എച്ച്‌ഡിഎഫ്‌സി വാട്സാപ്പ് ബാങ്കിങ്

എച്ച്‌ഡിഎഫ്‌സി വാട്സാപ്പ് ബാങ്കിങ് ബാങ്കിൽ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ മാത്രമേ ലഭ്യമാകൂ.  70700 22222 എന്ന നമ്പർ നിങ്ങളുടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്ത ശേഷം ഈ നമ്പറിലേക്ക്  "ഹായ്" എന്ന് മെസേജ് അയച്ചാൽ മതി. ഇതിൽ 90-ലധികം  സേവനങ്ങൾ ലഭിക്കും.

ഐസിഐസിഐ വാട്സാപ്പ് ബാങ്കിങ് 

ഐസിഐസിഐ ബാങ്കിന്റെ വാട്സാപ്പ് ബാങ്കിങ് സൗകര്യം ലഭിക്കുന്നതിന്, നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിൽ 8640086400 എന്ന നമ്പർ സേവ് ചെയ്ത് നിങ്ങളുടെ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 8640086400 എന്ന നമ്പറിൽ 'ഹായ്' എന്ന് അയക്കുകയും  വേണം. ഇതിലൂടെ ബാങ്ക് നൽകുന്ന സേവനങ്ങളുടെ മെനു ലഭിക്കും. 

ആക്‌സിസ് ബാങ്ക് വാട്സാപ്പ് ബാങ്കിങ്

സ്വകാര്യ മേഖലയിലെ വായ്പാദാതാക്കളായ ആക്‌സിസ് ബാങ്കിന്റെ ഉപഭോക്താക്കൾക്കും വാട്സാപ്പ് ബാങ്കിങ് ഉപയോഗിക്കാം.  7036165000 എന്ന നമ്പറിൽ ഹായ് അയച്ച് ആക്‌സിസ് ബാങ്ക് വാട്സാപ്പ് ബാങ്കിങ് സേവനം തുടങ്ങാം

ബാങ്ക് ഓഫ് ബറോഡ വാട്സാപ്പ് ബാങ്കിങ് 

ബാങ്ക് ഓഫ് ബറോഡയിൽ നിന്നുള്ള വാട്സാപ്പ് ബാങ്കിങ് സേവനം ഹിന്ദിയിലും ഇംഗ്ലീഷിലും   ആക്‌സസ് ചെയ്യാൻ കഴിയും. നിങ്ങളുടെ മൊബൈൽ കോൺടാക്റ്റ് ലിസ്റ്റിൽ  ബാങ്കിന്റെ വാട്സാപ്പ് ബിസിനസ് അക്കൗണ്ട് നമ്പർ 8433 888 777 സേവ് ചെയ്തു ഹായ് സന്ദേശം അയച്ചു സേവനങ്ങളെക്കുറിച്ചു കൂടുതൽ അറിയാം.

Follow Us:
Download App:
  • android
  • ios