ഇപിഎഫ്ഒ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി തന്നെ ഈ തെറ്റ് തിരുത്താന്‍ സാധിക്കും. തെറ്റായ ഐഡി ഒഴിവാക്കാനും ശരിയായത് ചേര്‍ക്കാനും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
നിങ്ങളുടെ യുഎഎന്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നത് തെറ്റായ മെമ്പര്‍ ഐഡി ആണോ? എങ്കില്‍ ഒട്ടും വൈകിക്കരുത്, ഉടന്‍ തന്നെ അത് തിരുത്തണം. തെറ്റായ ഐഡി ലിങ്ക് ചെയ്തിരിക്കുന്നത് പിഎഫ് നിക്ഷേപത്തെയും പലിശയെയും ബാധിക്കും. മാത്രമല്ല, ഭാവിയില്‍ പണം പിന്‍വലിക്കാനോ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനോ ശ്രമിക്കുമ്പോള്‍ ഇത് വലിയ സാങ്കേതിക തടസ്സങ്ങള്‍ക്കും കാരണമാകും. എന്നാല്‍ പേടിക്കേണ്ട കാര്യമില്ല. ഇപിഎഫ്ഒ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി തന്നെ ഈ തെറ്റ് തിരുത്താന്‍ സാധിക്കും. തെറ്റായ ഐഡി ഒഴിവാക്കാനും ശരിയായത് ചേര്‍ക്കാനും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
തെറ്റായ ഐഡി എങ്ങനെ മാറ്റാം?
- ലോഗിന്‍ ചെയ്യുക: ആദ്യം ഇപിഎഫ്ഒയുടെ യുണിഫൈഡ് മെംബര്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. യുഎഎന്‍, പാസ്വേഡ്, ക്യാപ്ച എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക.
- സര്‍വീസ് ഹിസ്റ്ററി: ലോഗിന്‍ ചെയ്ത ശേഷം പേജിലെ '്‌വ്യൂ' എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് 'സെര്‍വീസ് ഹിസ്റ്ററി' തിരഞ്ഞെടുക്കുക. ഇവിടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള എല്ലാ മെമ്പര്‍ ഐഡികളും കാണാം.
- ഡീലിങ്ക് ചെയ്യാം: ഇതില്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുള്ള ഐഡി കണ്ടെത്തുക. അതിന് നേരെ കാണുന്ന 'ഡീലിങ്ക്' ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്തിനാണ് ഒഴിവാക്കുന്നത് എന്നതിന്റെ കാരണം കൂടി രേഖപ്പെടുത്തേണ്ടി വരും.
- ഒടിപി വെരിഫിക്കേഷന്‍: ഇത് ഉറപ്പാക്കാനായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. അത് നല്‍കുക.
ഇത്രയും ചെയ്താല്‍ ഡീലിങ്കിംഗ് വിജയകരമായെന്ന സന്ദേശം ലഭിക്കും. പിന്നീട് സര്‍വീസ് ഹിസ്റ്ററി പരിശോധിച്ചാല്‍ തെറ്റായ ഐഡി ഒഴിവായതായി കാണാം.
തൊഴിലുടമ തെറ്റായ ഐഡി ഉപയോഗിച്ച് ഇതിനകം ഇസിആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായി ഡീലിങ്ക് ചെയ്യാന്‍ സാധിക്കില്ല. അത്തരം സാഹചര്യത്തില്‍ 'എറര്‍' മെസ്സേജ് ആകും ലഭിക്കുക. ഇതിന് പിഎഫ് ഓഫീസുമായി ബന്ധപ്പെടേണ്ടി വരും


