മായം കണ്ടെത്തിയിട്ടും കൃത്രിമ നെയ് സപ്ലൈ ചെയ്യാൻ അനുവദിച്ചു.നെല്ലൂർ കോടതിക്ക് റിമാൻഡ് റിപ്പോ‍ർട്ട് കൈമാറി SIT

തിരുപ്പതി: 2019^24 കാലഘട്ടത്തിൽ തിരുപ്പതിയില്‍ നടന്നത് 250 കോടിയുടെ നെയ്യ് കുംഭകോണം.വ്യാജ നെയ്യ് വിതരണം ചെയ്തത് ഉത്തരാഖണ്ഡിലെ കമ്പനിയാണ്.ഭോലേ ബാബ ഓ‍ർഗാനിക് ഡയറി മിൽക് പ്രവർത്തിച്ചിരുന്നത് ഭഗ്‍വൻപൂരിലാണ്.പ്രസാദത്തിനുള്ള നെയ്യ് തയ്യാറാക്കിയിരുന്നത് പാമോയിൽ ഉപയോഗിച്ചാണ്.ബീറ്റ കരോട്ടിൻ, അസെറ്റിക് ആഡിസ് തുടങ്ങിയ കെമിക്കലുകളും ചേർത്തു.നെല്ലൂർ കോടതിക്ക് SIT റിമാൻഡ് റിപ്പോ‍ർട്ട് കൈമാറി 

കുംഭകോണത്തില്‍ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് സംശയം,അന്വേഷണം തിരുമല തിരുപ്പതി ദേവസ്ഥാനം ഉദ്യോഗസ്ഥരിലേക്കും നീളുകയാണ്.മായം കണ്ടെത്തിയിട്ടും കൃത്രിമ നെയ് സപ്ലൈ ചെയ്യാൻ അനുവദിച്ചു.മറ്റ് കന്പനികളെ മറയാക്കി നെയ്യ് സപ്ലൈ ചെയ്യുന്നത് കണ്ടില്ലെന്ന് നടിച്ചു.ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ CBI പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.